ഒരു കിളി ഉണക്കമരക്കൊമ്പില്‍ കരിഞ്ഞിരുന്നു
കരളുവെന്ത ശ്വാനന്‍ ഉറുമ്പരിച്ചു കിടന്നു
പാതയോരങ്ങളില്‍ മണ്ണിരകള്‍ പൊള്ളിപ്പിടഞ്ഞു
കാറ്റ് തൊടാത്ത ഇലകള്‍ 
തീപടരുവാന്‍ വെമ്പിനിന്നു
വേനല്‍ചിത്രത്തില്‍ നിന്നും കണ്ണുപറിച്ചു
തിരിഞ്ഞു നടന്നയെന്റെ
ഉമിനീര് വറ്റിയ ഉള്‍വായയുണങ്ങി
തൊലിയടര്‍ന്നു
പാദങ്ങള്‍ വിണ്ടു തളര്‍ന്നുവീണയെന്നെ
നോക്കിയ കഴുകനിലും
മോഹത്തിന്റെ വേനല്‍ തിളച്ചിരുന്നു...