അജ്ഞാതമായിരുന്നു..!
ബൃഹത് ശൃംഗങ്ങളെ
തഴുകിയെത്തും കാറ്റ്;
സാഗരങ്ങളിലലിഞ്ഞുചേരും
തിരയോടുള്ള കലാപമായിരുന്നു
ഞങ്ങള്‍ക്കിടയിലെ ഭാഷ.!
പൊന്‍ചിലമ്പിന്‍ താളങ്ങളില്‍
പാദങ്ങള്‍ മതിമറക്കുമ്പോള്‍;
മിഴിയിണത്തുമ്പില്‍ പരതും
നര്‍ത്തകന്റെ ഭാവങ്ങളായിരുന്നു
ഞങ്ങള്‍ക്കിടയിലെ ഭാഷ.!
ഒരു വരിയില്‍ പകുതിയില്‍
മുറിഞ്ഞുപോയൊരാ ചായക്കൂട്ടില്‍;
വര്‍ണ്ണവിസ്മയങ്ങളുടെ
മനോഹാരിത തേടി പോകും
ചിത്രകാരന്റെ മനോവ്യാപഹാരയിരുന്നു
ഞങ്ങള്‍ക്കിടയിലെ ഭാഷ.!
കാലപ്രവാഹത്തില്‍ നീരൊഴുക്കില്‍;
കൈക്കുമ്പിളില്‍ നിന്നൂര്‍ന്നിറങ്ങി
പറന്നകലുകയാണിന്ന്
ഞങ്ങള്‍ക്കിടയിലെ ഭാഷ
മറന്നുവച്ചൊരാണ്‍ ശലഭം.!
0 Comments