Advertisement

Responsive Advertisement

എന്റെ ലോകം | കവിത | ശ്രീസുധ



ആകാശകുടകീഴേ 
എത്രയെത്ര
സുന്ദരമായ 
കാഴ്ചകള്‍.
ജീവജാലങ്ങളുടെ 
സമ്പത്ത്..
സ്‌നേഹിക്കാനും
 ആസ്വദിക്കാനും
 പ്രകൃതിയൊരുക്കിയത്
 എല്ലാംതന്നെ 
മനോഹരം.
ഹരിതമോഹനമെന്നു
 ആത്മാര്‍ത്ഥതയോടെ
പറയണം..
എന്തെന്നില്ലാത്ത
വികാരങ്ങളാണ്
 നമ്മുക്കവയെല്ലാം പകുത്തുനല്‍കുന്നത്.
നന്മയും തിന്മയും
തിരിച്ചറിയാനും 
മറ്റുള്ളവയോട്
അനുകമ്പതോന്നി
തുടങ്ങാനും 
നമ്മുടെ കണ്ണും
മനസ്സുംഒരുങ്ങാന്‍ പ്രേരിപ്പിക്കുന്നവയേറെ.
ഒന്നും മറ്റൊന്നിനു
മുകളിലല്ലെന്നതും 
എന്നാല്‍ എല്ലാം 
തീരെ ചെറുതല്ലെന്നും
തോന്നിക്കുന്നവ 
ഒട്ടേറെയുണ്ട്.
സ്‌നേഹിക്കാനും
 സ്‌നേഹിക്കപ്പെടാനും 
മനുഷ്യ 
മനസുകളെ മനസിലാക്കാനും 
ഈ സുന്ദര പ്രപഞ്ചം
 നമ്മെ പഠിപ്പിക്കുന്നു.
അകലങ്ങളെ അടുപ്പിക്കാനും 
അടുത്തിരിക്കുന്നവയെ മാറ്റിനിര്‍ത്താനും 
ഈ ജീവിതവേളകള്‍ 
നല്ല പാഠങ്ങളാകുന്നു.

Post a Comment

6 Comments