അന്ധകാരത്തിനുമപ്പുറം
പ്രാണന്‍ കൊഴിഞ്ഞ തൂവലുകള്‍.
ഇടനെഞ്ചിന്‍ താളത്തിന്‍ 
സ്വര ചിന്തുകളായപ്പോള്‍.
നനഞ്ഞു പോയ കിനാക്കള്‍
വീണ്ടും കത്തി ജ്വലിച്ചു കൊണ്ട് 
ആഴിമയില്‍
ആദ്യമായി കനലടങ്ങി കെട്ടു പോയ
കരിന്തിരി, വീണ്ടും കത്തി മറഞ്ഞപ്പോള്‍.
കെട്ടുപോയ കിനാക്കളും,പ്രകാശ പൂരിതമായി
എന്‍ ഇടനെഞ്ചില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍. 
പകലുകള്‍ കൊഴിഞ്ഞു രാത്രി ചേക്കേറി
നിന്നില്‍ അലിഞ്ഞവളും,ആ പാതി മയക്കത്തില്‍.