Advertisement

Responsive Advertisement

നേര് | കവിത | മിഥുഷ മുകേഷ്



കാമമേ... എനിക്കൊന്നു 
നിന്നെ പരിചയപ്പെടണം, 
സംസാരിക്കണം, 
തൊട്ടറിയണം, 
അടുത്തറിയണം, 
അനുഭവിച്ചറിയണം...

അവനേം അവളേം 
ഒരുപോലെ പുണരുന്ന നീ 
എങ്ങനെ അവളെ മാത്രം 
പിഴച്ചവളാക്കുന്നു 
എന്ന് ചോദിച്ചറിയണം.

ഒരിടത്തു നീ ശാന്തി മുഹൂര്‍ത്തമെങ്കില്‍
മറ്റൊരിടത്തു നീ 
അഴിഞ്ഞാട്ടമാകുവതെങ്ങനെയെന്നറിയേണം...
ഒരിടത്തു നിന്നിര തന്‍ പേര് -
ഭാര്യയെന്നാണെങ്കില്‍
മറ്റൊരിടത്തത് 
വേശ്യയാകുവതെങ്ങനെയെന്നറിയേണം...
ഒടുവില്‍ അവനും അവളുമടങ്ങുന്ന 
നിന്നെയെനിക്ക് 
പ്രപഞ്ചമെന്നു വിളിക്കണം.

Post a Comment

0 Comments