നിന്നെയും കാത്ത് | കവിത | വിദ്യ



ഉത്സവമേളത്തിലെവിടെയോ കേട്ടൊരാ 
ശംഖൊലി എന്നുള്ളില്‍ വീണലിഞ്ഞീടവേ 
ഓര്‍മ്മതന്‍ തീരത്തില്‍ ഓടിയെത്തീടുന്നു 
ബാല്യത്തില്‍ എന്നുടെ കേളി വിലാസങ്ങള്‍ 
അമ്മതന്‍ സ്‌നേഹവും അച്ഛന്റെ കരുതലും 
മധുര സ്മൃതി ആയി എന്നിലെത്തീടവേ 

ഓര്‍ക്കുന്നു ഞാനിന്നും നഷ്ടമാം ബാല്യവും 
കടന്നെത്തിടുന്നൊരാ സായാഹ്നവേളയില്‍ 
ശുഷ്‌കിച്ചൊഴുകുന്നൊരി നിള പോലെ എന്നുള്ളം 
കാത്തിരിക്കുന്നൊരാ പുതുമാരിവില്ലിനെ 
സപ്ത വര്‍ണങ്ങള്‍ പോല്‍ പ്രോജ്വലമായൊര 
ആസന്ന സന്തോഷ വാപിയില്‍ ചേരുവാന്‍ 
കാത്തിരിക്കുന്നു ഞാന്‍ നിന്നിലലിഞ്ഞീടുവാന്‍  
പതിയെ തുടിക്കുന്നോരെന്‍ ഹൃയദയവുമായി...

Post a Comment

23 Comments

  1. മരണത്തെ ഇത്ര മനോഹരമായി കാത്തിരിക്കുന്നത് ആദ്യം ആയി കാണുന്നു. വിദ്യ good comcept. ഇനിയും ഇതുപോലുള്ള രചനകൾ പ്രതീക്ഷിക്കുന്നു. All the best

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അടിപൊളി ആയിട്ടുണ്ട് വിദ്യ 🥰🥰👌

    ReplyDelete
  4. വളരെ നല്ല എഴുത്ത്,👍👍👍

    ReplyDelete
  5. വളരെ നല്ല കവിത ആണ്.ഇനിയും ഇതുപോലെയുള്ള കവിതകൾ പ്രതീക്ഷിക്കുന്നു 😍.വിദ്യ കൊട്ടാരക്കരക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. നമ്മുടെ ബാല്യത്തിലേക്കൊരെത്തിനോട്ടം,മനോഹരമായിട്ടുണ്ട്. ആശംസകൾ 🥰🥰❤🥰👍🏼👍🏼👍🏼👍🏼

    ReplyDelete
  8. വളരെ നല്ല കവിത ആണ്.ഇനിയും ഇനിയുംഇതുപോലെ ഒരുപാട് നല്ല ഓർമകൾ നൽകുന്ന കവിത പ്രതീക്ഷിക്കുന്നു.ഒരു നിമിഷം അറിയാതെ എന്റെ ബാല്യത്തിൽ തിരിച്ചു പോയി. തിരിച്ചു കിട്ടാത്ത ബാല്യത്തെ കുറിച്ച് ഓർത്ത് ഒരിക്കൽ കൂടി കണ്ണ് നനഞ്ഞു 😥.

    ReplyDelete
  9. നന്നായിട്ടുണ്ട് വിദ്യ. ഇനിയും നല്ല നല്ല കവിതകൾ പ്രതീക്ഷിക്കുന്നു 🥰

    ReplyDelete
  10. നന്നായിട്ടുണ്ട്

    ReplyDelete
  11. മനോഹരമായ കവിത

    ReplyDelete
  12. നന്നായിട്ടുണ്ട് വിദ്യ 👍

    ReplyDelete