ഉത്സവമേളത്തിലെവിടെയോ കേട്ടൊരാ 
ശംഖൊലി എന്നുള്ളില്‍ വീണലിഞ്ഞീടവേ 
ഓര്‍മ്മതന്‍ തീരത്തില്‍ ഓടിയെത്തീടുന്നു 
ബാല്യത്തില്‍ എന്നുടെ കേളി വിലാസങ്ങള്‍ 
അമ്മതന്‍ സ്‌നേഹവും അച്ഛന്റെ കരുതലും 
മധുര സ്മൃതി ആയി എന്നിലെത്തീടവേ 

ഓര്‍ക്കുന്നു ഞാനിന്നും നഷ്ടമാം ബാല്യവും 
കടന്നെത്തിടുന്നൊരാ സായാഹ്നവേളയില്‍ 
ശുഷ്‌കിച്ചൊഴുകുന്നൊരി നിള പോലെ എന്നുള്ളം 
കാത്തിരിക്കുന്നൊരാ പുതുമാരിവില്ലിനെ 
സപ്ത വര്‍ണങ്ങള്‍ പോല്‍ പ്രോജ്വലമായൊര 
ആസന്ന സന്തോഷ വാപിയില്‍ ചേരുവാന്‍ 
കാത്തിരിക്കുന്നു ഞാന്‍ നിന്നിലലിഞ്ഞീടുവാന്‍  
പതിയെ തുടിക്കുന്നോരെന്‍ ഹൃയദയവുമായി...