''ഈ കൊച്ച് ഇത് എന്താണ് കാട്ടുന്നത് ഒന്ന് അടങ്ങിയിരി കുഞ്ഞേ'' 

എന്റെ പേര് അതര്‍വ്. അപ്പു എന്ന് വിളിക്കപ്പെടുന്ന ഇരുപത്തിയഞ്ചുവയസ്സുകാരന്‍. എന്നെ കുറിച്ച് പറയുന്നതിനേക്കാള്‍ എനിക്ക ഇഷ്ടം എന്റെ കുടുംബത്തെ പറ്റി പറയാനാണ്. അതിനെക്കാള്‍ എനിക്കിഷ്ടം എന്റെ പെങ്ങളെ കുറിച്ച് പറയാനാണ്. അവളുടെ പേര് റിത്‌വ. അമ്മു എന്ന് വിളിപ്പേരുള്ള പതിനഞ്ച് വയസുകാരി. കുറുമ്പിപെണ്ണാണ്. അച്ഛനെയും അമ്മയെയുംകാള്‍ അവള്‍ക്ക് ഇഷ്ടം എന്നെയാണ്. എന്റെ അച്ഛന്‍ കൃഷ്ണദേവ് ഒരു ബാങ്ക് മാനേജര്‍ ആണ്. അമ്മ ലക്ഷ്മി കൃഷ്ണന്‍. സ്‌നേഹം കൂടുമ്പോള്‍ അമ്മയെ ലക്ഷ്മിയമ്മ എന്നാണ് വിളിക്കുന്നത്. ഒരു പാവം വീട്ടമ്മായാണ്. ഇതാണ് എന്റെ കുടുംബം.

എന്റെ ഏറ്റവും വലിയ ആഹ്രഹം എനിക്ക് ഒരു ഐഎഎസ് ആവണം എന്നതാണ്. അതിനുവേണ്ടിയാണ് ഞാന്‍ കഷ്ടപ്പെടുന്നത്. ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. ഞങ്ങളുടെ എല്ലാവരുടേയും പ്രതീക്ഷ അമ്മവാണ്. അവള്‍ക്ക് ഒരു ഡോക്ടര്‍ ആവാനാണ് ആഗ്രഹം. അതിമാത്രമല്ല അവള്‍ ഒരു കലാതിലകമാണ്. കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും ഇഴചേര്‍ന്നതാണ് എന്റെ കുടുംബം. അങ്ങനെയിരിക്കുന്ന ഒരു ദിവസം അമ്മ ലക്ഷ്മിയമ്മയുമായി വഴക്കിട്ടു.  അമ്മുവിന് പനിയായിരുന്നു. അവള്‍ അത് കൂട്ടാക്കാതെ മഴ നനയാന്‍ പോയി. ഇത് കണ്ട് അമ്മ വന്നു. മഴ നനഞ്ഞതിന്റെ പേരില്‍ അമ്മുവിനെ വഴക്ക് പറഞ്ഞു. പരസ്പരം അവര്‍ക്ക് സങ്കടമായി. അവര്‍ രണ്ടാളും അന്ന് ഒന്നും കഴിച്ചതുമില്ല. അവര്‍ പരസ്പരം മിണ്ടാത്തതുകൊണ്ട് വീട് നിശ്ചലമായി. ഞാനും അച്ഛനും കൂടി ചേര്‍ന്ന് രണ്ടാളുടെയും പിണക്കം മാറ്റി. ഞങ്ങളില്‍ ആരെങ്കിലും വഴക്കിട്ടാല്‍ പിന്നെ വീട്ടില്‍ ഒരു രസമുണ്ടാവില്ല. പിറ്റേന്ന് രാവിലെ പിണക്കം ഒക്കെ മാറി രണ്ടാളും നല്ല സന്തോഷത്തില്‍ ആയി. എന്റെ കുടുംബത്തിന്റെ സന്തോഷം അതാണ് എനിക്ക് വേണ്ടത്. അവിടെ ഒരു ദുഃഖവും കടന്നുവരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഞങ്ങള്‍ ഒന്നിച്ച് നേരിടും. 

അപ്പോഴാണ് അവളുടെ കടന്നുവരവ്. വേദാത്മിക. ഇരുപത്തിനാല് വയസ്സുകാരിയായ അവള്‍ ഒരു വലിയ കുടുംബത്തിലെ കുട്ടിയാണ്.  അതിന്റേതായ ചെറിയ ചെറിയകുഴപ്പങ്ങള്‍ അവള്‍ക്ക് ഉണ്ട്. ഞങ്ങളുടെ ആദ്യകണ്ടമുട്ടല്‍തന്നെ മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. ഞാനും അമ്മയും സാധനങ്ങളുമായി കടയില്‍ നിന്ന് തിരികെ ഇറങ്ങുമ്പോള്‍ നിയന്ത്രണം തെറ്റി ഒരു വാഹനം എന്റെ അമ്മയുടെ മുന്നില്‍ വന്നു നിന്നു. ആളുകള്‍ കൂടിയപ്പോള്‍ കാറില്‍ നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. എന്റെ അമ്മയുടെ നേര്‍ക്ക് ശബ്ദം ഉയര്‍ത്തി. വഴക്കിന് താത്പര്യമില്ലാത്ത എന്റെ അമ്മ എന്നെയും വിളിച്ച്അവിടെ നിന്ന് വരികയായിരന്നു. 

എന്റെ ഐഎഎസ് പരീക്ഷയുടെ ഡേറ്റ് വന്നു. അതിന് വേണ്ടിയാണ് ഇത്രയും നാള്‍ ഞാന്‍ കാത്തിരുന്നത്. എന്നാല്‍ ആ ഒരു ദിവസം അതാണ് എന്റെ ജീവിതം മുഴുവന്‍ മാറ്റി മറിച്ചത്. 

(തുടരും) 

Adheena Shajahan 
Charummoodu