ഇടക്കെപ്പോഴോ,      
യാഥാര്‍ഥ്യത്തെ പുല്‍കുന്നുണ്ട് ഞാന്‍,
എന്നിലെ വാദപ്രതിവാദങ്ങളില്‍
ഒറ്റപ്പെട്ടുപോകുന്നുണ്ട്,
ഉത്തരം കിട്ടാത്ത ഒരു സമസ്യപോലെ
എന്നില്‍ത്തന്നെ ഞാന്‍ അവശേഷിക്കുന്നു.
ഇത്രമാത്രം-
ഞാന്‍ എന്നെ തന്നെ മറക്കുന്നു,
മിച്ചമായി പോയ സന്തോഷങ്ങളില്‍
ഞാന്‍ എന്നെ പടുത്തുയര്‍ത്തുന്നു,
ചിരിയലകളില്‍
ഞാന്‍ കേള്‍ക്കപ്പെടുന്നു!
SALMA PARAPPANANGADI