ഞാനൊറ്റയാകും.
വെറും ശ്വാസമാകുന്ന
ഓര്‍മ്മകള്‍ക്ക് കൂട്ടായ്.
ഈ കിടപ്പ് ദുസ്സഹം തന്നെ.
കാണുന്നവര്‍ കണ്ണടച്ച് പിന്‍പറ്റുന്നു.
വരുന്നവര്‍ക്ക് ഇനിയൊരു നോക്കിനായ്
മിഴിനീര്‍ സമ്മാനമായ്...!
കണ്ണടയ്ക്കുമ്പോള്‍ മേഘങ്ങള്‍ പായുന്നു
നക്ഷത്രങ്ങള്‍ക്ക് വേണ്ടത്ര തിളക്കമില്ലെന്ന് കണ്ണ്.
കാതുകളില്‍ വീണുടയുന്ന
സമുദ്രവിലാപം ആരുടേത് ?
സൂര്യന്‍ മറയുന്നതും,
ഉദിക്കുന്നതും,
എന്നിലേക്കുള്ള സന്ദര്‍ശന വാതിലുകളായ്...!
ജീവനില്‍ നിന്ന്
മരണത്തിലേക്കുള്ള യാത്രയില്‍
മനുഷ്യനെത്ര നിസ്സാരന്‍.
വെറുപ്പിന്റെ പദങ്ങള്‍ക്ക് കൂട്ടായ്-
ജീവിക്കുന്നു ,
മരിച്ച് കൊണ്ടിരിക്കുന്നു.
പകലിന് രാത്രിയോടും
രാത്രിയ്ക്ക് പകലിനോടുമുള്ള പ്രണയമെത്ര ഉദാത്തം.
എല്ലാവരും പോയ്ക്കഴിയുമ്പോള്‍
ഞാനെന്നോട് തന്നെ കലഹിക്കും,
പഴി പറയും,
'പോയ്ചത്തൂടെ ' എന്ന് -
മുഖമടച്ച് ആട്ടും.
തെല്ലിടെ നിശബ്ദമായ് ചോദിക്കുന്നു
പാവന ഹൃദയം -
'ഞാനീമിടിപ്പ് നിര്‍ത്തട്ടെയെന്ന് ' .
അധികനേരം പ്രത്യാശ ഒന്നുമേയില്ലാതെ.
എല്ലാവരും പോയ്ക്കഴിയുമ്പോള്‍
കൂടെ കൂട്ടുവാന്‍ വരുമെന്ന് കരുതും
ചൂടുള്ള മേനിയിലൊരു
തണുത്ത ആലിംഗനപ്പുതപ്പ്
പടര്‍ന്ന് കയറുമെന്ന് മോഹിക്കും
ഒരു പൂപോലെ അടര്‍ന്ന് വീണ്
ഒട്ടിചേരാന്‍ ,
അഗാധതയിലേക്ക് കനമില്ലാതെ...!
ശരിക്കും വെറുത്ത് പോവുന്നു എനിക്കെന്നെ.
------------------------------------------------
© jayaprakash eravu
malayalam-poem-kavitha-jayaprakash-eravu
0 Comments