വിരഹം | ജോമോന്‍ കോമ്പേരില്‍

kavitha,malayalam,jomon-komberil,hridhayam,viraham


വിരഹവേനല്‍ പൊള്ളിക്കുമാത്മാവില്‍,
വിരുന്നു വന്നോരെന്‍ പ്രണയ സ്വപ്നമേ,
വിടര്‍ന്നു പാറുമെന്‍ പൂക്കളെ തഴുകി നീ
വിളിച്ചുണര്‍ത്തല്ലേ, ഹൃദയ രാഗങ്ങളെ.

നീയെടുത്തീടുമോ എന്‍ ഹൃദയരാഗങ്ങളെ 
രാവിലും പകലിലും കൊതിചേര്‍ത്തു പുണരുന്ന 
നോവിന്റെ ലോകത്തു പിടയുന്ന 
എന്‍ ഇടനെഞ്ചിലെ പതിഞ്ഞ താളത്തെ.

തണുപ്പരിച്ചിറങ്ങിയ നീലനിശീഥിനി പോയ്മറഞ്ഞിട്ടും 
ഒരു പൂമൊട്ട് വിടര്‍ന്നപോലെ വിരഹമേ നീ വന്നതെന്തേ?
നിന്റെ പ്രണയം പുലര്‍മഞ്ഞായി
പരന്ന നാളുകള്‍  
വിരഹ നോവിന്‍ തലോടലായ്  പെയ്തിറങ്ങുന്നു. 

കാലങ്ങള്‍ കഴിയവേ നിന്റെ വിരഹം മഴയായ് 
വരണ്ട ഹൃദയത്തിലേക്ക് ആര്‍ദ്രമായ് പെയ്തിറങ്ങവെ
നിന്‍ പ്രണയം എന്നിലേക്കെത്തിയ വഴി തേടിയലഞ്ഞ്
വിരഹ വേദനയില്‍ തന്നെ ഞാന്‍ മണ്ണോടു ചേര്‍ന്നിടുമോ?
------------©jomonkompeeril----------

Post a Comment

0 Comments