കുഞ്ഞിളം പൈതല്‍ © ഷഹന



നീയാണെന്നിലെ മാതൃത്വം ഉണര്‍ത്തിയത്...
നീ എന്നിലേക്ക് വരുന്നു എന്ന വാര്‍ത്ത ഞാന്‍ 
അറിഞ്ഞത് മുതല്‍ ആ നിമിഷത്തിനായ് കാതോര്‍ത്തിരുന്നു...
ഓരോ നാളുകളും ഓരോ യുഗങ്ങളായാണ് എന്നില്‍ അവസാനിച്ചത്...
കാത്തിരിപ്പിനൊടുവില്‍ നിന്നെ 
ഞാന്‍ കണ്ട നിമിഷം അത് വരെ ഞാന്‍ അറിഞ്ഞ വേദന 
എന്നില്‍ നിന്ന് വിട്ടകന്നിരുന്നു...
കണ്ണുനീര്‍ ഒഴുകിയ എന്‍ മിഴികള്‍ വിടര്‍ന്നു...
മുഖത്തൊരു പുഞ്ചിരി വിരിഞ്ഞത് 
ഞാന്‍ പോലും അറിയാതെ ആയിരുന്നു...
നിന്നുടെ കുഞ്ഞിളം കൈ കൊണ്ട് 
എന്നെ സ്പര്‍ശിച്ചപ്പോള്‍ എന്നിലെ അമ്മ ഉണര്‍ന്നു...
ആദ്യമായി പാലൂട്ടിയപ്പോള്‍ എന്‍ ഹൃദയം നിര്‍വൃതിയടഞ്ഞു...
കുഞ്ഞിളം പല്ലാല്‍ നീ എന്‍ മാറിടത്തില്‍ 
കടിച്ചപ്പോള്‍ പോലും ആ വേദന ഞാന്‍ ആസ്വദിച്ചു...
നിന്‍ മിഴികള്‍ നിറയുമ്പോള്‍ നിന്‍ കുഞ്ഞു 
കാലുകള്‍ ഇടറി വീഴുമ്പോള്‍ പിടഞ്ഞത് എന്‍ ഹൃദയമല്ലയോ...
എന്നാല്‍ അമ്മതന്‍ വാത്സല്യം 
മതിയാവോളം പകര്‍ന്നു നല്‍കാന്‍ എന്തെ എനിക്കായില്ല...

Post a Comment

1 Comments