© ബീന മധുകുമാര്‍
തിരുവനന്തപുരം
ഞാന്‍ ജന്മം കൊണ്ട് ഹിന്ദുവാണെന്ന് സ്‌കൂള്‍ രേഖകള്‍. പഠിച്ചത് ഒരു അണ്‍ എയ്ഡഡ് സ്‌കൂളിലായിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന സ്‌കൂളില്‍. എല്ലാ സ്‌കൂള്‍വര്‍ഷത്തിന്റെ തുടക്കത്തിലും ഞങ്ങളെ ചാപ്പലില്‍ പ്രാര്‍ഥിക്കാന്‍ കൊണ്ടുപോയിരുന്നു. ഞാനും ലൈലയും ഓ മൈ ലോര്‍ഡ് ഐ ലവ് ദീ എന്ന് ആത്മാര്‍ഥമായീ പാടി .അവള്‍ ഇത് വായിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. ഞങ്ങളുടെ സഹപാഠി ജോര്‍ജിന്റെ നെറുകയില്‍ ഫാദര്‍ കുരിശു വരച്ചു. ഞങ്ങളുടെ സ്‌കൂളില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് ലക്ഷ്മി പാര്‍വതി ഭായ് തമ്പുരാട്ടിയും പഠിച്ചിരുന്നു. പിന്നീട് അവര്‍ മാധവിക്കുട്ടിയുടെ മകന്റെ ഭാര്യയായി . എല്ലാ കുട്ടികള്‍ക്കും ഒരേ രീതിയായിരുന്നു. ഞങ്ങള്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആയിരുന്നില്ല. ആ ചാപ്പലില്‍ പോയതുകൊണ്ട് ഞങ്ങള്‍ക്ക് എന്തെങ്കിലും പിന്നീട് ജീവിതത്തില്‍ സംഭവിച്ചതായി ഓര്‍മയില്ല.
പരീക്ഷയുടെ ദിവസം ഞാന്‍ അടുത്തുള്ള അമ്പലത്തിലെ കൃഷ്ണനെ കാണാന്‍ തുടര്‍ന്നും പോയി. അഞ്ചുനേരവും നിസ്‌കരിക്കുന്നത് ലൈലയും തുടരുന്നു. എന്റെ കുറിപ്പുകള്‍ കണ്ട് പിണങ്ങുന്നവരുണ്ട്. അവര്‍ക്കു മാത്രം സ്വന്തമായ ഇന്ത്യ മഹാരാജ്യത്തെ ദളിതന്മാരും ന്യുനപക്ഷക്കാരും പിന്നെ എന്നെപോലെ തലതിരിഞ്ഞ കമ്യുണിസ്റ്റ് അനുഭാവികളും പുതിയ ചരിത്രം പഠിക്കാന്‍ തയ്യാറാകാത്തതില്‍ പരിഭവിക്കുന്നവര്‍. ഹിന്ദുവും ക്രിസ്ത്യാനികളും മുസ്ലീമുകളുമല്ല ഇന്ത്യക്കാര്‍ എന്ന് പറയുമ്പോള്‍ ഇതിഹാസങ്ങള്‍ പഠിക്കാന്‍ പറയുന്നവര്‍. എനിക്കിഷ്ടം ഞാന്‍ ഇന്ത്യക്കാരന്‍ എന്ന് പറയുന്നതാണ്. മാനവ ചരിത്രം എഴുതിവച്ച സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ വിഡ്ഢികളല്ല .
പതിറ്റാണ്ടുകളുടെ.ഗവേഷണം ആ രേഖപെടുത്തലുകള്‍ക്കു പിന്നിലുണ്ട്. അത് ഭാവനയുടെ നിറം കൊണ്ട് മായ്ക്കാന്‍ സാധിക്കുകയില്ല. ഒരിക്കല്‍ കൂടി ആ ചാപ്പലില്‍ പോയി ലൈലയോടും ജോര്‍ജ്ജിനോടും ഒപ്പം പ്രാര്‍ഥിക്കാന്‍ സ്വാതന്ത്ര്യം ഉള്ള ഒരിടം. അതാണ് ഇന്ത്യ. നമ്മുടെ നാട്. എന്റെ ലൈലയുടെ , ജോര്‍ജിന്റെ പിന്നെ ഇവിടെ ജനിച്ചു വളര്‍ന്ന് ജീവിച്ചു മരിച്ച എല്ലാവരുടെയും.
*-*_*_*_*_*_*_*_*_*_*


0 Comments