ചാരുംമൂട്: താമരക്കുളം പേരൂര്‍കാരാഴ്മ നാലാം വാര്‍ഡില്‍ പാലത്തടം-വിവിഎച്ച്എസ്എസ് റോഡില്‍ സിസിടിവി ക്യാമറാ സുരക്ഷയൊരുങ്ങി. ക്യാമറാകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നവംബര്‍ രണ്ട് ശനിയാഴ്ച രാവിലെ 9.30ന് പേരൂര്‍കാരാഴ്മ മുജാഹിദ് തൈക്കാവ് ജംഗ്ഷില്‍ ആര്‍.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സിസി ക്യാമറാകള്‍ സ്ഥാപിക്കുന്നതോടെ പ്രദേശത്ത് വര്‍ദ്ധിച്ചുവന്ന മാലിനിക്ഷേപത്തില്‍ നിന്നും മോചനവും ജനങ്ങളുടെ സുരക്ഷയും ഉണ്ടാവുമെന്നും ഇത് ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നും പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മന്‍ പറഞ്ഞു.