വ്യര്‍ത്ഥമാനസം | ഗംഗന്‍ കുഞ്ഞിമംഗലം



കവിത©ഗംഗന്‍ കുഞ്ഞിമംഗലം

ഞാന്‍
ഓര്‍മ്മയാകുന്നിടത്ത്
നിന്നെയെനിക്ക്
മറന്നുവെക്കണം..
നീയെന്റെ
മനസിലുണ്ടാക്കിയ
നീറ്റലിന്നാഴം
അളന്നു തീരുംവരെ..
എന്നെ
മറക്കുന്നവരെ
മറവിക്ക്
വിട്ടുകൊടുക്കില്ല..
സ്‌നേഹിച്ച്
കൊതിതീരാത്ത
അക്ഷരങ്ങളെപ്പോല്‍
വിണ്ണിലെ
നക്ഷത്രമാകുംവരെ.


Post a Comment

1 Comments