എസ്.ദിലീപിന് പ്രതിഭാപുരസ്‌ക്കാരം

വയനാട്: തദ്ദേശ സ്വയംഭരണ വകുപ്പ്, സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌ക്കാരത്തിന് എറണാകുളം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വനിതാക്ഷേമ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലപ്പുഴ ചാരുംമൂട് സ്വദേശി എസ്.ദീലീപ്  അര്‍ഹനായി. സര്‍വ്വീസ് ജീവിതത്തിലെ വേറിട്ടതും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതാണ് പുരസ്‌ക്കാരം. വയനാട്ടില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷവേദിയില്‍ മന്ത്രി എ.സി.മൊയ്തീന്‍, മുന്‍മന്ത്രി എം.കെ.മുനീര്‍ എന്നിവരില്‍ നിന്ന് എസ്.ദിലീപ് പുരസ്‌ക്കാരം ഏറ്റുവാങ്ങി.

Post a Comment

0 Comments