അഡ്വ:ബിനോസ് തോമസ് കണ്ണാട്ട് ജില്ലാ സെക്രട്ടറി






ആലപ്പുഴ:ജനാധിപത്യ കേരള കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായി അഡ്വ.ബിനോസ് തോമസ് കണ്ണാട്ടിനെ തെരഞ്ഞെടുത്തു. നിലവില്‍ എല്‍ഡിഎഫ് മാവേലിക്കര നിയോജകമണ്ഡലം എക്‌സിക്യുട്ടീവ്മെമ്പറായ അഡ്വ. ബിനോസ് തോമസ് കണ്ണാട്ട് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തി ലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്. കെഎസ് സി യൂണിറ്റ് കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ നില കളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ വൈഎംസിഎ ചാരുംമൂട് യൂണിറ്റ് സെക്രട്ടറി, ദേശീയ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഇ-ദളം ഓണ്‍ലൈന്‍ ലീഗല്‍ അഡൈ്വസര്‍ പാനലില്‍ അംഗമാണ് അഡ്വ. ബിനോസ് തോമസ് കണ്ണാട്ട്.


Post a Comment

0 Comments