ചെറിയ കളികളുടെ വലിയ ബോസ്സുമാര്‍ | ശനിയന്‍

ര്‍ത്താവു ശിഷ്യന്മാരാക്കിയത്  ആദ്യം മത്സ്യത്തൊഴികളികളെ ആണെന്ന് ബൈബിള്‍ പറയുന്നു. അവര്‍ക്കു വേണ്ടി ആണത്രേ കാരുണ്യത്തിന്റെ നിറ അണ്ടാവുകള്‍ ആയ ചിലര്‍ കടലോരത്തെ ഭൂമി കൈയേറിയത്. അതു പിന്നെ സഭ ആയതു കൊണ്ടാവും ആദിവാസികളോ ആരെങ്കിലും ആയിരുന്നേല്‍ ഒരു മുത്തങ്ങ മോഡല്‍ കാണാമായിരുന്നു. കോടികളുടെ ക്രമക്കേടുകള്‍ നടക്കുമ്പോഴും പാവപ്പെട്ടവന്‍ അന്നും ഇന്നും പാവപ്പെട്ടവന്‍ തന്നെ.
ചോദിയ്ക്കാന്‍ ചെന്നാല്‍ ഒരു വിലക്കും അല്ലേല്‍ പന്തവും കത്തിച്ചു ചോദ്യം ചെയ്തവനെ ചെന്നു കാണും. ഇതാണോ അച്ചോ പൗരോഹിത്യം? അതെ ഞങ്ങളുടെ സഭാ നടപടി നിങ്ങള്‍ എന്തിനാ ചോദ്യം ചെയ്യുന്നത് എന്നു ചോദിക്കുന്നവരോട് അച്ചായോ, ഈ പുറമ്പോക്കു എന്നു മുതലാണ് സഭയുടെ കാര്യം ആയത് ? ആരാധനാലയങ്ങളുടെ പൊക്കവും വീതിയും കൂട്ടി ലക്ഷങ്ങളും കൊടികളും ആഘോഷങ്ങള്‍ക്കായിട്ട് കളയുന്നതില്ലേ യുക്തി ഞാന്‍ ചോദിക്കുന്നില്ല അതൊക്കെ ഓരോരുത്തരുടെ ''വിശ്വാസം', ''ആചാരം ' അല്ലെ ആ പണം മതം നോക്കാതെ പട്ടിണി മാറ്റണമോ അതോ ബെന്‍സ് മേടിക്കാനോ എന്നൊക്കെ വിശ്വസുകളും പുരോഹിതരും തീരുമാനിക്കട്ടെ. പുറമ്പോക്കു കയ്യേറി അവിടെ മതം കൊണ്ടു തിരുകി കയറ്റി ഭൂമി അങ്ങ് ഏറ്റെടുക്കുന്നത് ശെരിയായ പരുപാടി ആണോ ? അല്ല വായനക്കാര്‍ പറ.

ണ്ടിലയില്‍ കിടന്നു  ഉറങ്ങി, രണ്ടു പാത്രത്തില്‍  നിന്നും കയ്യിട്ട് വാരി ഒരമ്മ പെറ്റ മക്കളെ പോലായിരുന്നു ആ രണ്ടില കോണ്‍ഗ്രസ് കുടുംബം കഴിഞ്ഞു പോരുന്നത്. കുറച്ചു നാളത്തെ  പിണക്കത്തിന് ശേഷം ചിലര്‍ തടി ഇല്ലാത്ത ഈ ഇലയില്‍ തിരിച്ചു വരാറും ഉണ്ട്. പിണക്കത്തിന്റെ കാരണം താറാവിറച്ചിയില്‍ ഉപ്പു കൂടി എന്നോ പള്ളി പെരുന്നാളിന്റെ
പ്രദിക്ഷണത്തിനിടയില്‍ കാലേല്‍ ചവിട്ടി എന്നോ ഉള്ള നാടിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ആവും മിക്കപ്പോഴും. എടാ ഉവേ നിങള്‍ അടി ഇടുന്നത് കണ്ടിട്ടില്ലാത്തവര്‍ക്ക്  ഇതൊക്കെ ഒരു പുതുമ ആവും അല്ലാണ്ട് കേരള കോണ്‍ഗ്രെസ്സുകാര് പോലും വായിക്കാത്ത വാര്‍ത്തയ്ക്ക് വില കൊടുക്കാന്‍ നാണം ഇല്ലേ നാണം വിറ്റു ഓണം ഉണ്ട മാധ്യമങ്ങളെ. കണ്ണീര്‍  സീരിയല്‍ കണ്ണീര്‍ സീരിയല്‍ എന്നും പറഞ്ഞു കളിയാക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ രാഷ്ട്രീയ കോമാളിത്തരത്തിന്റെ ഏഴയലത്തു വരില്ല ഒരു അമ്മായിയമ്മ പോരും.

വിനാശിയിലെ ബസ് അപകടം തീരാ ദുഃഖം തന്നെ സംശയം ഇല്ല ലോറി ഡ്രൈവര്‍ ഉറങ്ങിപോകാന്‍ ഉള്ള കാരണം കണ്ടത്തിയാല്‍ എന്ത് മാറ്റമാണ് സര്‍ക്കാര്‍ കൊണ്ടു വരാന്‍ പോകുന്നത് ? അപകടത്തില്‍ പെട്ടവരുടെ ദാരുണ ദൃശ്യം മൃതദേഹങ്ങളെയും രക്തത്തില്‍ കുളിച്ചു കിടക്കുന്നവരെയും കളര്‍ ടിവിയില്‍ പതിപ്പിക്കാനായി കഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ എത്ര മടലു വെട്ടി തല്ലിയാലും മതിയാവില്ല . ഇതെല്ലാം മുറിയിലെയും കടകളിലെയും പെട്ടിക്കു മുന്നില്‍ ഇരുന്നു ദാ അവിടെ നോക്കു ഇവിടെ നോക്കു എന്നു സഹതാപം പൊഴിച്ചവരെ എന്താ ചെയ്യേണ്ടത് ? ആവിശ്യക്കാരുള്ളത് കൊണ്ടാണല്ലോ കാണിക്കാന്‍ ആളുണ്ടായത്.

നി ചെറിയ കളികള്‍ ഇല്ല ഉള്ളത് നല്ല പാരയും പിന്നെ മുതല കണ്ണീരും. ലാലേട്ടനോട് അടുത്തു നില്‍ക്കുന്നവര്‍ക്കേ ബിഗ്ബോസില്‍ നിന്നു പോകാന്‍ പറ്റു എന്നൊരു ശ്രുതി പരത്തുന്നുണ്ട്- കണ്‍ട്രി രാജ്യദ്രോഹികള്‍. രജിത് ഫാന്‍സും പിന്നെ വിശാല സഖ്യ ഫാന്‍സും . ഒരു ലോഡ് പുച്ഛം പിന്നെ മുതലക്കണ്ണീര്‍ കാലു വാരിയിട്ടു ഒടുങ്ങാത്ത സ്‌നേഹം പങ്കുവെക്കല്‍ . ഓരോ സീസണ്‍ കഴിയുമ്പോഴും മലയാളികളുടെ കണ്ടവന്റെ കുടുംബത്തില്‍ എത്തിനോക്കാന്‍ ഉള്ള ത്വരയെ മുതലെടുക്കാന്‍ ഈ ചാനലുകാരെ കഴിഞ്ഞേ ഉള്ളു അല്ല ബിഗ്ബോസിന്റെ സ്മരണാര്‍ത്ഥം ആണോ ഇട്ടിമാണിക്ക്
അവാര്‍ഡ് കൊടുത്തത്? അതല്ലെങ്കില്‍ ചിലപ്പോ പടത്തിന്റെ പ്രക്ഷേപണം തരണം എന്നു പറയാന്‍ ആയിരിക്കും. നല്ല നടനുള്ള അവാര്‍ഡ് കൊടുക്കാന്‍ ജൂറി കാണിച്ച ഊര്‍ജം ആരും കാണാതെ പോകരുത്. കളികള്‍ വേറെ ലെവല്‍ ആയിരിക്കും. ഇനി ബിഗ്ബോസിന്റെ വര്‍ണ്ണ വര്‍ണ്യത്തില്‍ ഉള്ള നിലപടുകളുടെ അസ്മാദൃശ്യ ഭാവപ്പകര്‍ച്ചകളും അവയിലൂടെ സമൂഹത്തിലെ അന്തര്‍ധാരയും കോരാന്‍ കപ്പിയും പാളയും ആയി ഫേസ് ബുക്കില്‍ ഇറങ്ങുന്ന ബുജികളോട് ഒരു അപേക്ഷ  ആ പാളയും കൊണ്ടു പോയി ചീരയ്ക്കു വെള്ളം കോരു പിത്തം മാറും രക്തത്തിലെ. ആളാകാന്‍ അവസരം നാലാള്‍ കൂടുന്നിടത് കാട്ടി കാട്ടി അവസാനം ആളെക്കണ്ടു സ്വന്തം ശവപ്പെട്ടിയില്‍ നിന്നു ലൈവ് ഇടാതിരുന്നാല്‍ മതിയായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് വരുന്നു ഇന്ത്യയിലേക്ക്  നല്ല കാര്യം തള്ളിന്റെ കാര്യത്തില്‍ ആയാലും ബോധക്കേട് പറയുന്ന കാര്യത്തില്‍ ആണേലും ലോക പ്രസിഡണ്ട് എന്നു പറയാവുന്ന മുതലാണ് അതു. തിരുമനസ്സേ അങ്ങയുടെ മുന്നില്‍ ഒരു ലക്ഷം ആളുകളെ കൊണ്ടു സലാം പറയിപ്പിക്കാം എന്നു ഇവിടുത്തെ കാര്‍ന്നോരു തള്ളിയപ്പോ അതിനെ ഒരു മയവും കൂടാതെ ഒരു കോടി ആളുകള്‍ ആക്കി ട്രംപ്. ഇന്ത്യയില്‍ ജനസംഖ്യ കൂടുതലാണ് എന്നും പറഞ്ഞു അതു  ഇത്ര ലോഡ് ലോഡ്വേണം എന്നു പറയുമ്പോ കൊണ്ടു തള്ളാന്‍ എം സാന്‍ഡ്  അല്ല. ഈ സായിപ്പു വരുന്നു എന്നും പറഞ്ഞു മതിലു കെട്ടുകയാണത്രെ. സത്യം നിങ്ങള്‍ അറിയണം അനധികൃത കൂടിയേറ്റക്കാര്‍
തിങ്ങി തിങ്ങി സ്ഥലം കൈയേറി തുടെങ്ങിയപ്പോള്‍ കെട്ടാന്‍ തീരുമാനിച്ചതാണ് ആ മതില്‍ . 50-60 കൊല്ലം ആയി അവന്മാരോട് പറയുന്നു, കേള്‍ക്കാത്തത് കൊണ്ട് മതിലു കെട്ടുന്നു അതിനെന്താ ? ട്രംപ് അതു വഴി പോകുന്നത് യാദൃശ്ചികം മാത്രം. പിന്നെ അതിപ്പോ കെട്ടുന്നത് ? അതും യാദൃശ്ചികം മാത്രം. റോഡിന്റെ സൈഡില്‍ പുതിയ തെരുവു വിളക്കും ഈ പെയിന്റടിയും ഒക്കെ നാട്ടുനടപ്പല്ലേ പണ്ടു നാട് മുടിക്കാന്‍ ബ്രിട്ടീഷ്‌കാരെ സ്വീകരിച്ചിപ്പോള്‍ ഇത്രയും ഗമ ഉണ്ടായിരുന്നതല്ലേ . അല്ല ... അപ്പൊ ഈ പുതിയ പനകള്‍ വെട്ടി ഷേപ്പ് ആക്കി മൂടോടെ കൊണ്ടു റോഡിന്റെ സൈഡില്‍ കുഴിച്ചു വെച്ചതോ ? മൂന്ന് മണിക്കൂര്‍ വന്നേച്ചു പോകുന്നതിനു  80 കോടി മുടക്കണോ എന്നാ ചില വികസന മുടക്കികള്‍ ചോദിക്കുന്നത് . 60കൊല്ലത്തെ കോണ്‍ഗ്രസ്സ് അഴുമതിക്ക് മറുപടി എന്താണെന്നു അങ്ങോട്ട് കാണിച്ചു കൊടുക്ക് ജി അവന്മാര്‍ ലജ്ജിച്ചു മോങ്ങാട്ടെ.

വാല്‍കഷ്ണം : നിയുക്ത സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ജിക്കു ആശംസകള്‍ പറയണോ അഭിവാദ്യം പറയണോ  അതോ ഇനി പ്രണാമം പറഞ്ഞാല്‍ മതിയോ എന്നാണ്. ആരോ പറഞ്ഞു ഭാവി മിസോറം ഗവര്‍ണര്‍ക്ക് അഭിനന്ദനം എന്നു. ഒന്നും കാര്യമാക്കേണ്ട ജി വേഗം തന്നെ പരിപാടികള്‍ തുടങ്ങിയാട്ടെ എത്ര നാളായി ഒരു പാടുപേര് കാത്തിരുന്നതാണ് ഈ അവസരം. പഠിപ്പിക്കാനും പഠിക്കാനും അണികളും നേതാക്കളും ഉണ്ടല്ലോ പിന്നെ പ്രതിഷ്ഠയേക്കാള്‍ വലിയ ശാന്തിക്കാരും.

Post a Comment

1 Comments

  1. ശ്രീജിത്ത് മാവേലിക്കരSaturday, February 22, 2020

    ശനിയന്റെ ശൈലി അഭിനന്ദനീയം

    ReplyDelete