ചിന്തനചോദ്യങ്ങള്‍ | ശനിയന്‍

ഴിഞ്ഞ ആഴ്ച എന്താ പറ്റിയത് ശനിയാ ?എന്ന് ചോദിച്ചു ആരെയും കണ്ടില്ല അതുകൊണ്ട് അതിന്റെ ഉത്തരം പറയുന്നില്ല. രണ്ടാഴ്ച കൊണ്ട് വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലല്ലോ!. സ്വപ്നം കണ്ട സ്വപ്നങ്ങള്‍ എല്ലാം സ്വര്‍ണ്ണ വര്‍ണ്ണമായി പത്രങ്ങളില്‍, ചാനലുകളില്‍ നിറഞ്ഞു ഒഴുകുകയല്ലേ. അത് ഉരുക്കി മന്ത്രിക്കസേരയ്ക്കുള്ള കാലോ കുഷ്യനൊ അല്ലേല്‍ ചവിട്ടു പടിക്കുള്ള ടൈലോ ആക്കിക്കോ .അതിനു എന്തിനാടാ ഉവ്വേ നടുറോഡില്‍ കിടന്നുള്ള പ്രഹസനം? പ്രകടനം തടയാന്‍ ആഡര്‍  കിട്ടിയത് പോലീസിനല്ലേ കോറോണയ്ക്കല്ലല്ലോ! കൊറോണ 'പ്രകടനം' എന്ന പേരില്‍ കാട്ടികൂട്ടുന്ന പ്രകടനങ്ങളെ തടയില്ല എന്ന് മാത്രമല്ല ,തോളില്‍ കയ്യിട്ട് നടക്കാന്‍ പറ്റിയ കുറെ എണ്ണത്തിനെ കയ്യില്‍ കിട്ടുകയും ചെയ്തു. ഇനി പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ കൊറോണ നാടുനീളെ നടന്നു വീതം വെച്ച് കൊടുക്കുക, കര്‍ക്കിടകം ഒക്കെ അല്ലെ. സ്വര്‍ഗ്ഗ വാതില്‍ തുറന്നു കിടക്കുകയല്ലേ കയറിവാടാ മക്കളെ എന്നും പറഞ്ഞു. 

ഈ പ്രകടനത്തിന് പോയവര്‍ കൊറോണ പരത്തുന്നു എന്നാണോ ശനിയന്‍ പറയുന്നത് ? ഒരു തരത്തില്‍ അതെ. ആരോഗ്യ പ്രവര്‍ത്തകര്‍ കുറവാണ് പോലീസ് അംഗബലം തുച്ഛമാണ് കോറോണയെ നേരിടാന്‍. തനിക്കൊക്കെ കൊടിയും പൊക്കി ഇപ്പൊ കിടന്നു ആളാം വീതം തല്ലു വീതിച്ചു നല്കുന്ന സമയം കോണ്‍ടൈന്മെന്റ് സോണില്‍ ആളുകളിറങ്ങാതെ നോക്കാം അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് ഗുണം ഉള്ള ഒരുപാട് കാര്യങ്ങള്‍ ഉണ്ട് അവര്‍ക്കു ചെയ്യുവാന്‍ കഴിയുന്ന, അത് ചെയ്യുവാന്‍ എങ്കിലും സമയം കിട്ടും.

ല്ല എന്തിനാണ് സമരം ? മുഖ്യമന്ത്രി രാജിവെക്കണം. രാഷ്ട്രീയം ആയതു കൊണ്ട് അതിനെ തെറ്റ് പറയാന്‍ പറ്റില്ല. അധികാരമാണെല്ലോ മനുഷ്യന്റെ അടിസ്ഥാന ആവശ്യം. സാമൂഹിക അകലം ഒക്കെ പാലിച്ചു മാസ്‌കും ഇട്ടു ആളൊന്നുക്ക് കൊടിയും പ്ലക്ക് കാര്‍ഡും പിടിച്ചു നില്‍ക്കുമ്പോ ഒരു ഇത് കിട്ടുന്നുണ്ടാവില്ല. സ്വര്‍ണ്ണം കടത്തി ഇവിടെ കൊണ്ട് വിറ്റു അതിന്റെ കാശു കൊണ്ട് തോക്കും കോപ്പും മേടിക്കുന്നത് അങ്ങനെ അങ്ങ് കണ്ണടയ്ക്കാന്‍ പറ്റുന്ന ഒന്നല്ല. അതിനി ആരാണ് എന്ന് പറഞ്ഞാലും ചോരക്കറ പുരണ്ട ആ പണം പെട്ടിയിലാക്കുന്നവനെ പിടിച്ചു കാലെല്‍ വാരി താഴെ തല്ലണം, തോര്‍ത്ത് അടിച്ചു കഴുകും പോലെ.  

കേസ് കാര്യം അത് അധികാരപ്പെട്ടവര്‍ ചെയ്യട്ടെ, ചില ചിന്തനങ്ങള്‍ ചോദ്യ രൂപത്തില്‍ അവതരിപ്പിക്കുകയാണ്. (ചോദ്യം ചോദിയ്ക്കാന്‍ ബുദ്ധി വേണ്ടല്ലോ, അയ്യോ രാഷ്ട്രീയക്കാരെ ഉദ്ദേശിച്ചല്ല കേട്ടോ). കസ്റ്റംസ് പിടിച്ച കേസില്‍ എഫ് ഐ ആര്‍ ഇടുന്നത് കേരളാ പോലീസ് ആണോ !? എന്‍.ഐ.എയ്ക്ക് കേസ് കൊടുത്തത് പോരാഞ്ഞു സി.ബി.ഐയെ കൂടി ഉള്‍പെടുത്താനോ? (ലാവലിന്‍ അന്വേഷണം പോരാ എന്നും പറഞ്ഞു ബഹളം ഉണ്ടാക്കുന്നവരുണ്ട്, സിസ്റ്റര്‍ അഭയ തുമ്പും തുരുമ്പും ഇല്ലാതെ കിടക്കുന്നു അങ്ങനെ ഒരുപാടുണ്ട്). ശിവശങ്കര്‍ സാറിനെ അറിഞ്ഞ മാത്രയില്‍ പുറത്താക്കാത്തതെന്ത് ? (സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നു കൊണ്ട് സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ എടുക്കേണ്ട നടപടിയും ആയി എങ്ങനെ സര്‍ക്കാരിനെതിരെ മിണ്ടാതിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ എടുക്കാന്‍ പറ്റും ?) ലോക്ക് ഡൗണ്‍ കാറ്റില്‍ പറത്തി തിരുവനതപുരം മുതല്‍ ബാംഗ്ലൂര്‍ വരെ എങ്ങനെ സ്വപ്ന കുഞ്ഞു എത്തി !? ലുട്ടാപ്പിയുടെ കുന്തത്തില്‍ ആണേലും എത്തില്ല. കുറച്ചു നാള്‍ മുന്‍പ് ലോക്ക് ഡൗണ്‍ പിച്ച വെച്ച് നടന്നപ്പോള്‍ ഏതോ ഒരു ടീച്ചര്‍ പുഷ്പം പോലെ സംസ്ഥാനം കടന്നത് ഓര്മ ഉണ്ടോ ? അന്ന് ഏതോ പോലീസ് എന്നാണ് അറിഞ്ഞത്. തിരുവനന്തപുരത്തു ഇത്രയും ആണ് പിടിച്ചത് എങ്കില്‍ വേറെ വിമാനത്താവളങ്ങളില്‍ കൂടി ഇത് പോലെ എന്തെങ്കിലും നടക്കുന്നുണ്ടോ എന്തോ ?! ഫരീദിനെ എന്‍ ഐ എ റഡാറിനുള്ളില്‍ നിര്‍ത്തിയിട്ടുണ്ട് എന്ന് കേട്ടു, അല്ലാ അങ്ങനെ ആണെങ്കില്‍ എന്‍ ഐ എയ്ക്ക് മുന്‍പേ പിടികിട്ടികാണൂലെ ഈ പരിപാടിയാണ് നടക്കുന്നത് എന്ന് ? യൂ എ ഇ  അറ്റാഷെ ഇവിടെ നിന്ന് ഡെല്‍ഹിക്കും അവിടെ നിന്ന് ദുബായിക്കും കടന്നപ്പോ എന്‍ ഐ എ എന്താ തടയാഞ്ഞത്? (ചിലപ്പോ വിദേശകാര്യ മന്ത്രാലയം പറയണമായിരിക്കും).  

ഇതൊന്നും അറിയാത്ത ചിലര്‍ പറയുകയാണ് മുഖ്യമന്ത്രിയെ കുടുക്കാനും അതുവഴി സര്‍ക്കാരിനെ പിരിച്ചു വിടാനും ഉള്ള പരുപാടി ആണെന്ന്. തിരഞ്ഞെടുപ്പ് ഒക്കെ വരുവല്ലേ , കൊറോണ കേസ് ആണേല്‍ കൂടി കൂടി സമൂഹ വ്യാപനം ആയി . ഇമേജില്‍ ഉള്ള കളിയല്ലേ നടക്കട്ടെ. 

ന്റെ പൊന്നു സ്വാതന്ത്ര്യ സമര പാരമ്പര്യവും കുല പാരമ്പര്യവും ഉള്ള പത്ര മുതലാളിമാരെ... മതവും ജാതിയും ഉപജാതിയും തിരിച്ചു ആളെപിടിച്ചു വരിക്കാരാക്കുന്നതില്‍ താമ്ര പത്രം കിട്ടിയവരാണെല്ലോ നിങ്ങള്‍. സര്‍ക്കാരിനെ മറിച്ചിടുക മറിയാറായ ഭരണത്തിനെ ഊന്നു കൊടുത്തു നിര്‍ത്തുക പിന്നെ ക്യാമെറയും പൊക്കി എടുത്തു സി ഡി , പഴയ കുപ്പി പാട്ട പൊട്ടിപ്പോയ ബന്ധങ്ങളുടെ കണ്ണികള്‍ എന്നിവ തേടി ജനങ്ങള്‍ക്കായി ഉഴിഞ്ഞു വെച്ച, ഓട്ടത്തിനിടയില്‍ ഡ്രൈവറോട് കുശലം പറയുന്ന, വെള്ളപ്പൊക്കത്തില്‍ ഒഴുകി വരുന്ന മിണ്ടാപ്രാണികളായ മത്സ്യ സഹോദരങ്ങള്‍ക്ക് വഴികാട്ടിയാവുന്ന വെള്ളരി പ്രാവൊക്കെ ആവുന്നത് നല്ല കാര്യം. പക്ഷെ അതിന്റെ പേരില്‍ ഞങ്ങള്‍, ജനങ്ങള്‍ അത്യാവശ്യം അറിയേണ്ട വിവരങ്ങള്‍ കൂടി കൊടുത്താല്‍ വലിയ ഉപകാരം. സരിതയുടെ സി ഡി യോ സ്വപ്നയുടെ ഫ്‌ലാറ്റോ കൊണ്ട് തീരാവുന്ന പ്രശ്‌നം അല്ല കേരളത്തില്‍ ഇന്നുള്ളത്. ആര് ചത്താലും അതില്‍ നിന്ന് ചില്ലറ തടയുമോ എന്ന് നോക്കിയിരിക്കുന്ന കഴുത്തറപ്പന്മാര് ഉള്ള ലോകമാ, നിങ്ങള്‍ അങ്ങനെ ആണെന്നല്ല പറഞ്ഞത്. പറഞ്ഞു എന്നെ ഉള്ളു.

വാല്‍ക്കഷ്ണം: ഇരുപത്തിനാലും മറുനാടനും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ ചെകുത്താനെന്ത് കാര്യം.... രണ്ട് കൊമ്പന്മാരുടെ യുദ്ധത്തിനിടയില്‍ പെട്ടുപോയ ചെന്നായയുടെ അവസ്ഥയാവുമോ ചെകുത്താന് എന്നതാണിപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ഉറ്റുനോട്ടം. ചിലരൊക്കെ പറയുന്നത് ഇരുപത്തിനാലിനെ പേടിക്കണമെന്നാണ്... പറയുന്നത് പോലെ നിക്ഷ്പക്ഷരാണെങ്കില്‍ അത് തന്നെവേണ്ടി വരും ഭയമല്ല ജാഗ്രതയാണ് വേണ്ടത്.


Post a Comment

0 Comments