സ്വപ്‌നസുന്ദരി | ലൈല ലത്തീഫ്



മൃദുമന്ദഹാസവുമായ് നീ
എന്‍ സ്വപ്‌നസുന്ദരിയെപ്പോല്‍
പനിനീര്‍പ്പൂവിന്‍ സൗരഭ്യമേറും
കുളിരിളം തെന്നലായരികില്‍ വന്നു
മനതാരിലെങ്ങോ മയങ്ങിക്കിടന്നൊരാ
ഹൃദയാനുരാഗത്തെ തൊട്ടുണര്‍ത്തി
ആ സ്വപ്ന സുന്ദര സായാഹ്നമെന്നിൽ
നവ്യാനുരാഗഭാവങ്ങള്‍ നിറച്ചു
ആ രാഗഭാവങ്ങളെന്നെയിന്നൊരു
സ്‌നേഹാര്‍ദ്രമാനസ ഗായകനാക്കി
കറയറ്റ ഗ്രാമീണ സൗന്ദ്യര്യലസിതേ
സ്‌നേഹമയീ സഖീ ശാലീനതേ
നിന്നകൈതവ മൃദുലഹൃദയം
എന്നെയിന്നുനിന്നാരാധകനാക്കി.
 • 


Post a Comment

0 Comments