ഇരുളു മൂടുന്ന ഇടവഴികളില്‍
ഇറ്റ് വെളിച്ചമായ് നീയും വരണം.
ഇരുണ്ട കാലത്തിന്‍ പെരുമ്പറകളെ
ഇന്നിന്റെ തപസാക്കി മാറ്റിടണം.
ഇനിയൊരു പ്രഭാതത്തിനായ് കാത്തിടാതെ
ഈ രാവില്‍ നീയെന്റെ നെഞ്ചകം പൂകണം.
ഇത്തിരി മധുരിക്കും തേന്‍കണങ്ങളാല്‍
ഇതം പങ്കിടാം ഇനിയും നിന്‍ ചുണ്ടുകളില്‍.
ഇണ്ടലകറ്റാം ഈ നെഞ്ചിലെ ചൂടിനാല്‍
ഇംഗിതം അറിയട്ടെ നിന്‍ കര സ്പര്‍ശത്താല്‍.
ഇടമുറിയാതൊഴുകട്ടെ നിന്‍ സ്‌നേഹചാലുകള്‍
ഇടംവലം തഴുകാം നിന്‍ കവിള്‍ തടങ്ങള്‍.
ഈയുള്ളോന്‍ പകരുന്ന സ്‌നേഹവായ്പ്പിനാല്‍
ഈറനണിയും മിഴികള്‍ തിളങ്ങിടട്ടെ.
ഇഹപരം ഉയരട്ടെ ഇംഗിതമൊക്കെയും
ഇളമുറച്ചിരികളാള്‍ മുകിലൊലി മുഴങ്ങട്ടെ.
•
0 Comments