ഗേഹമെന്ന ചിന്തയിൽ
ഒരുപാടോർമ്മകളുടെ
താഴ്‌വരയിൽ തനിച്ചാവുന്നു.
മൃതിയടഞ്ഞ ആത്മാക്കൾ
ചുറ്റിനും
പ്രിയമുള്ളവരുടെ ശബ്ദങ്ങൾ.
ത്രിസന്ത്യാജപങ്ങൾ
മുഴങ്ങുന്നുണ്ട് കാതിൽ
തിരിയുടെ വെട്ടവും
മാധ്യമങ്ങളപഹരിച്ചവ.
ആകാശച്ചെരുവിൽ പഷിക്കൂട്ടം പറന്നുപോയീ-
വായുവിലൊന്നും ശേഷിക്കാതെ.
രാവും സന്ധ്യയുംപലകുറി ജനനമരണ കണക്കെടുത്തു.
ഓർമ്മകളേ ഉണരാതിരിക്കൂ...
സ്മൃതികളേ രക്തം ചാലിക്കുവാൻ.
ഇനിയുറങ്ങട്ടെ മറവിയുടെ ലോകത്ത്.
•
0 Comments