കൂട്ടിലകപ്പെട്ട പക്ഷി | എസ്.എസ്.ദേവു


രു കാലം,
നാം പക്ഷികളെ
സ്വാതന്ത്ര്യത്തില്‍ നിന്നും മറച്ചുവെച്ചു.
അതേ പക്ഷികള്‍ വന്നു,
ഇന്നു നമ്മെ കൊഞ്ഞണം കുത്തുന്നു.

സ്വാതന്ത്രരാണ് നാം
എന്നാല്‍ അനുഭവിക്കുന്നില്ല
വൈറസാം ഭീകരന്‍ നമ്മെ കാര്‍ന്നു തിന്നുന്നു
കരുത്തോടെ എതിര്‍ത്തുനാം
കൂട്ടിലെന്നപോല്‍, ചെറുത്തു പോരാടുന്നു.

ഹസ്തശുദ്ധിയോടെ, പരസ്പരബന്ധമില്ലാതെ
സ്വയംസഹിക്കുന്നു
നമുക്കായ്... സമൂഹത്തിനായ്.

വരും കാലം,
നമുക്കായ് കരുതിവെച്ചിരിക്കുന്നത്
എന്താവോ...!
അജ്ഞതയുടെ മൂടുപടം വകഞ്ഞുമാറ്റി
പുതുയുഗത്തിലേക്ക് കാല്‍വയ്ക്കുന്നു
വെല്ലുവിളികളേതുമാകട്ടേ...
ഒരുമയോടെ നേരിടാം.

ശാന്തിതന്‍ വെണ്‍പ്രാക്കളെ
ചേര്‍ത്തു നിര്‍ത്തി ഒന്നാകാം
നാടിന്‍ വിശുദ്ധികാത്തു വയ്ക്കാം.
പിന്നീടൊടുവില്‍
പക്ഷികളോടായ് പറയാം,
ഞങ്ങള്‍ സ്വതന്ത്രരായെന്ന്.

Post a Comment

0 Comments