ദുബായ്: മനസ്സ് സാഹിത്യവേദി സംഘടിപ്പിക്കുന്ന ഹൃദയഭാഷ പരിപാടി
പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. 24ന് രാവില എട്ട് മുതല്‍ മനസ്സ് സാഹിത്യവേദിയിലെ അംഗങ്ങള്‍ എഴുത്തുപരിചയം നടത്തുന്നതോടൊപ്പം കവി വീരാന്‍ കുട്ടി മാഷ്, നോവലിസ്റ്റ് കെ.കെ. സുധാകരന്‍, കഥാകൃത്ത് ശ്രീകണ്ഠന്‍ കരിക്കകം, നോവലിസ്റ്റ് വിശ്വന്‍ പടനിലം, കവയത്രി ഇന്ദുലേഖ എന്നിവര്‍ സാഹിത്യത്തിലെ എഴുത്തുവഴികളെ കുറിച്ച് പ്രഭാഷണം നടത്തും.
ചിന്തകനും എഴുത്തുകാരനും ആയ എം.എന്‍ കാരശ്ശേരി, കഥാകൃത്തും ചലച്ചിത്ര നടനുമായ മധുപാല്‍, സംഗീത സംവിധായകന്‍ ജയന്‍ ശ്രീധര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ചലച്ചിത്ര പിന്നണി ഗായിക സുമി അരവിന്ദ് ഹൃദയഗാനം ആലപിക്കും, നാടന്‍ പാട്ടിന്റെ ശീലുകളുമായി കൃഷ്ണേന്ദുവും ഹൃദയഭാഷയില്‍ എത്തും.
മനസ്സ് സാഹിത്യവേദി അംഗങ്ങള്‍ എഴുത്തുപരിചയം നടത്തും.
0 Comments