ഇപ്പോള്‍
വാതായനങ്ങള്‍ കൊട്ടിയടയ്ക്കുന്നതാണ് രീതി
അടച്ചിട്ട ഗേറ്റിനരികില്‍
ഒരു ക്യാമറയുണ്ടാവും
പത്രം വയ്ക്കാനും കത്തുകളിടാനുമൊരു
പെട്ടിയുണ്ടാവും
മുറ്റത്തൊരു കോണിലൊരു നായ്
ഈച്ചകളെയകറ്റി വാലിളക്കി
കിടക്കുന്നുണ്ടാവും
ഇടയ്ക്ക് ശബ്ദംകേട്ട്
കുരയ്ക്കുന്നുണ്ടാവും
കൂട്ടിലെ സ്‌നേഹപ്പക്ഷികള്‍
പരസ്പരം കൊക്കുരുമ്മി
ചിലയ്ക്കുന്നുണ്ടാവും
ആരും വായിക്കാതെപോയ
വര്‍ത്തമാനപത്രത്തിലൊരു കാക്ക
കാഷ്ടിച്ചിട്ടുണ്ടാവും
അടച്ചിട്ട മുറികളില്‍
കറങ്ങുന്ന ഫാനിന്റെ ശബ്ദം
ഒരു താരാട്ടുപാട്ടായ്
മുഴങ്ങുന്നുണ്ടാവും
ഉച്ചഭക്ഷണത്തിന്റെ പാര്‍സലുമായെത്തുന്ന
ഡെലിവറി ബോയിയെയും കാത്ത്
മോണിറ്ററിനുമുമ്പില്‍
ഉറക്കംതൂങ്ങിയ കണ്ണുകളോടെ
ഒരാള്‍ കാത്തിരിക്കുന്നുണ്ടാകും
കേട്ടിട്ടും കേള്‍ക്കാതെപോയ
ശബ്ദത്തെയോര്‍ത്ത്
കണ്ടിട്ടും കാണാതെപോയ
ദൃശ്യത്തെയോര്‍ത്ത്
അവര്‍ ചര്‍ച്ചചെയ്യുന്നുണ്ടാവാം.
കണ്ടിട്ടും കാണാതെപോയ
ദൃശ്യത്തെയോര്‍ത്ത്
അവര്‍ ചര്‍ച്ചചെയ്യുന്നുണ്ടാവാം.
-----------------------------------------------------
© Rajkumar Thumpamon
1 Comments
Nannayittund
ReplyDelete