എന്റെ റോസ് | പി. ടി. ജോണ്‍ വൈദ്യന്‍

p-t-johnvaidhyan-ente-rose


മുള്ളുകള്‍ എന്ന് പറഞ്ഞു
ദൂരെ നിര്‍ത്തിയവര്‍.
അടുത്താല്‍ നോവു കിട്ടും
എന്ന ചൊല്ലില്‍ അകന്നു നിന്നവര്‍.

പുഷ്പിച്ചപ്പോള്‍ അടുത്തു വന്നു
ദളങ്ങള്‍ കണ്ടാശ്ചര്യപ്പെട്ടു .
നറുമണം പരന്നപ്പോള്‍
കരങ്ങള്‍ നീട്ടി.

ഇതളുകള്‍ കശക്കിയ കരങ്ങള്‍ക്കും
സുഗന്ധം പകരാന്‍ മറന്നതില്ല
കുത്തിയിറക്കിയ കൊമ്പുകളില്‍
തേന്‍ പുരട്ടാനും മടിച്ചതില്ല

കരിവണ്ട് തേന്‍ കുടിച്ചുന്മത്തനായി
കൊമ്പുകള്‍ നല്‍കിയ നൊമ്പരത്തിലും
തേന്‍ കുടം നീ അടച്ചതില്ല
നിന്‍ മുഖം ലേശവും വാടിയില്ല

നന്മയുടെ നറുമലരേ എന്റെ റോസേ
പൂന്തോപ്പിന്‍ സൗന്ദര്യമേ
എന്റെ എന്റേതുമാത്രമാം
റോസാ പുഷ്പമേ
നിനക്കൊരായിരം സ്‌നേഹ ചുംബനങ്ങള്‍.
--------------©p-t-john-vaidhyan--------------

Post a Comment

21 Comments

  1. നന്ദി സന്തോഷം ഈ ദളം ടീമിനെല്ലാവർക്കും

    ReplyDelete
  2. നന്നായി... എഴുത്ത് തുടരട്ടെ 🥰

    ReplyDelete
  3. ജോൺ മനോഹരം. ആശംസകൾ

    ReplyDelete
  4. ഇതളുകൾ കശക്കിയ ആ കരങ്ങൾക്കും .... മനോഹരമായ വരികൾ തുടർന്നും എഴുതുക ആശംസകൾ

    ReplyDelete
  5. മനോഹരം ��

    ReplyDelete
  6. Sir.. നന്നായിട്ടുണ്ട്... വരികൾ.. ആശയം.... എല്ലാം... നിറയെ സ്നേഹം.. ❣️🥰

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. Reflects what real legends and almighty do. They will not stop spreading bliss even if they get hurt.
    There is always a philosophical truth and message beneath your lines.
    Happy for you dear sir🤗🤗

    ReplyDelete