ഉയിര്‍പ്പ് ➤ കവിത ➤ അനന്യ മോഹന്‍



ഴത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ 
വേരുകള്‍ മണ്ണിനെ തേടുന്നവണ്ണം 
നിന്നിലേക്കടുക്കുവാനായി 
ഞാനെന്റെ കരങ്ങള്‍ നീട്ടി..... 
കണ്ടിട്ടില്ലെന്നവണ്ണം 
നീ നിന്റെ കണ്ണില്‍ നിന്നും 
ആ കാഴ്ചയെ എളുപ്പം മായ്ച്ചു..... 
അകലുവാനായി ഞാന്‍ കൈയയച്ചപ്പോള്‍ 
എന്തെ നീ ക്ഷണത്തില്‍ അതു കണ്ടു.... 
അടുക്കുവാനോ അകലുവാനോ 
ഇനി കരങ്ങള്‍ നീളേണ്ടതില്ല.... 
വിതുമ്പുന്ന ഹൃദയം 
സമാധാനിക്കട്ടെ.... 
ഒരു ദുഃഖമായി അകലമെന്നില്‍ 
ശേഷിക്കട്ടെ...
-------------------------------------------
© Ananya Mohan

Post a Comment

0 Comments