ന്നിരുന്നാലും നിനക്ക്
മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റെ 
പറ്റൂ......

വിഷാദത്തിന്റെ കയ്പുനീര്‍
എണ്ണം പറഞ്ഞ് കുടിപ്പിച്ച് 
പകുതി വച്ചങ്ങ് പിരിഞ്ഞു 
പോയതാണ്......

പിന്നീടാണ് നീ നടന്ന 
വഴികളിലെ തണലിലേക്കായ് 
ഞാന്‍ തുനിഞ്ഞിറങ്ങുകയും, 
വീണ്ടും നിന്റെ സ്‌നേഹങ്ങളിലേക്ക് 
ഒറ്റുകൊടുക്കപ്പെട്ടതും.

ഓര്‍ത്തെടുക്കാന്‍ 
പഴയ വീഞ്ഞിന്റെ മണങ്ങളും, 
നിനക്ക് നോക്കിയാല്‍ മാത്രം
 കാണുന്ന കുരിശു രൂപങ്ങളുമുള്ള 
നീണ്ട വരാന്തയിലാണ്
ഏത് നേരവും ഞാന്‍ 
പിന്നെയും എത്തിപ്പെടുന്നത്.....

നീ എപ്പഴും വലിച്ചടക്കാറുള്ള
 ജനാല കൊരുത്തിന്റെ 
ശബ്ദങ്ങളിലാവണം ഇപ്പഴും
എവിടെയോ  ഒരപ്പകഷണം 
ബാക്കി വെച്ചിട്ടുണ്ടാവണമെന്ന 
തിരിച്ചറിവുണ്ടായതും.

തീര്‍ച്ചയാണത് 
ഒരു കുമ്പസാരക്കൂട്ടിലെ
ഒരു വശത്ത് പറഞ്ഞു തീരാത്ത 
സ്‌നേഹങ്ങളെണ്ണിയെണ്ണി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍
നീ തയ്യാറായി കൊണ്ടിരിക്കുന്നത്.