വേഗത ♦ മിനി എസ്.എസ്.

 
ന്തു വേഗത്തില്‍ അണ്
രണ്ടു പേര്‍ അപരിചിതര്‍ ആകുന്നത്,
ഒരുമിച്ചു കണ്ട സ്വപ്നങ്ങള്‍
ഒരുമിച്ചു നെയ്ത സ്വപ്നങ്ങള്‍
എന്ത് വേഗത്തില്‍ അണ്
അവ പാഴ് കിനാവ്  ആകുന്നത്.
എന്തു വേഗത്തില്‍ ആണ്
പറയുന്ന വാക്കുകളും
പറയാത്ത വാക്കുകളും
കൂരമ്പുകളായി തോന്നുന്നത്.
എന്തു വേഗത്തില്‍ ആണ്
കടല്‍ പോലത്തെ പ്രണയം
വറ്റി നദി പോലെയാകുന്നത്.
എന്തു വേഗത്തില്‍ ആണ്
കീപാഡില്‍ നിന്ന് സ്മൈലികള്‍
അപ്രത്യക്ഷമായി തുടങ്ങുന്നത്.
എന്തു വേഗത്തില്‍ ആണ്
സ്റ്റാറ്റസുകള്‍ മിന്നിമറയുന്നത്.
എന്തു വേഗത്തില്‍ ആണ്   
നമ്മള്‍ നീയും ഞാനുമാകുന്നത്.
-------------------------------------------------
© mini s s

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

5 Comments

  1. The poem 'vegatha' has a focus on the weakening of bondage between two people who happened to be so close. It reflects the speed of life, lack of residence and absence of love. A good freeversed poem.

    ReplyDelete
  2. നല്ല കവിത

    ReplyDelete
  3. നന്നായിരിക്കുന്നു..
    അഭിനന്ദനങ്ങൾ.

    ReplyDelete
  4. എല്ലാം വേഗത്തിൽ
    നന്നായിരിക്കുന്നു മിനി

    ReplyDelete
  5. അതെ
    നമ്മൾ
    നീയും ഞാനുമാകുന്ന കാലം തന്നെയാണിത്.
    നല്ല എഴുത്ത്

    ReplyDelete
Previous Post Next Post