പോക്കിനെ കാത്തിരിക്കുന്ന അവസ്ഥ
ജീവിതം പൂര്‍ണ്ണമായ രീതിയില്‍ ജീവിച്ചാല്‍ മരണഭയം വേണ്ട,
വസന്തകാലത്തെ പോലെ മരണത്തെ വരവേല്‍ക്കാം.
ജീവിതം പൂര്‍ണ്ണമായ രീതിയില്‍ ജീവിച്ചാല്‍ മരണഭയം വേണ്ട,
വസന്തകാലത്തെ പോലെ മരണത്തെ വരവേല്‍ക്കാം.
ജീവിക്കുമ്പോള്‍ ആസ്വദിച്ച് ജീവിക്കാതെ
പോയതോര്‍ത്താണ് ഭയക്കേണ്ടത്.
വൃദ്ധരാവുക ജീവിതാവസ്ഥ തന്നെ സന്തോഷിക്കുകയും,
വൃദ്ധരാവുക ജീവിതാവസ്ഥ തന്നെ സന്തോഷിക്കുകയും,
കൂടുതല്‍ മനോഹരവും വര്ണ്ണാഭയവുമാക്കുക
നഷ്ടബോധം ഉണ്ടാവാതെയിരിക്കുക.
നഷ്ടബോധം ഉണ്ടാവാതെയിരിക്കുക.
ജീവിതാവസാനയാത്രയായ വര്‍ദ്ധക്യത്തിലൂടെ,
ഹിമശൃംഗം കയറിയാല്‍ മരണവാതില്‍ക്കല്‍ എത്താം,
അത് ജീവിതത്തില്‍ തിരിച്ചറിവും, പാകമാകലുമാണ്.
നമ്മള് നമ്മളാവുന്നതും,
ഞാന്‍ ഞാനാവുന്നതും, മരണത്തെയും,
വാര്‍ദ്ധക്യത്തെയും അഭിമുഖീകരിക്കാന്‍
മനസ്സിനെ ദൃഢപ്പെടുത്തും.
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് കാര്യമില്ലാതാവും,
സ്വന്തമായ ജീവിതത്തെ കൈയിലെടുത്ത്
ധൈര്യമായി ഊര്‍ജം സംഭരിച്ച് ജീവിതാവസ്ഥകളെ
സന്തോഷപൂര്‍വ്വം വരവേല്‍ക്കുക.
---------------------------------------------------------------
© beena binil

അതിജീവനത്തിന്റെ തിരിച്ചറിവ്.
ReplyDeleteചിന്തനീയം ഈ കവിത.
ആശംസകൾ,