malayalam-poem-ellakam-hairdas-kodakara-malayalam-kavitha


ള്ളകമേറാനുള്ളില്‍
അടര്‍ന്നൂ ജ്വരം കണ്ണ്
ഋതുക്കള്‍ നാന്ദിരേകം
കടഞ്ഞൂ ഉഷ്ണശീതം

പഴുത്തുലര്‍ന്നൂ വാനം
പച്ചിലപ്പകലുകള്‍
പ്രസാദം മുഖത്തുള്ളി
പതിച്ചൂ പാലിച്ഛപോല്‍

പകല്‍നീറ്റീ രാവുനീളം
ഉള്‍നാമ്പുണര്‍ന്നേറ്റം
പച്ചയെള്ളിന്‍ കുലംകാലം
പുലര്‍ന്നൂ അഹം വേദം

തലകീഴ് ചോദ്യനാളം
തൊട്ടിയായ് ജലം കോരി
നിറച്ചൂ ഉടല്‍ക്കിഴി
ഉദിച്ചൂ എള്ളരിപ്പൂ

എണ്ണയായ് എള്ളുണങ്ങി
ഗര്‍ഭഗൃഹേ നീള്‍വിതാനി
ഉള്‍ച്ചുവരില്‍ ഉടല്‍ഛായം
പരേതം തുടല്‍മാറ്റ്

മനംചൊല്ലി കരേറി ഞാന്‍
എന്‍വൃത്തിയാമം തോറും
പ്രണവാന്തബീജച്ചുറ്റില്‍
രാസനാം അര്‍ദ്ധമാത്ര

മേലടങ്ങീ ജരാവനം
കൈകാല്‍ സന്ധികൂടം
ഉണങ്ങീ ജഡാംശമായ്
നിറച്ചൂ എണ്ണത്തോണി

എള്ളകമേറാനുള്ളില്‍
പിടഞ്ഞൂ പെരുംവഴി
പിണഞ്ഞൂ പടവുകള്‍
അഹം തല്ലീ ചിരിപ്പടം

എള്ളിലുളെണ്ണപോല്‍
നിറഞ്ഞൂ മായാദ്രവം
കനത്തൂ നിഴല്‍മേഘം
തമോകാസം ചുമത്താളം

കണ്ണടക്കാം കൂടിന്‍-
പ്പലകപ്പിളര്‍ന്നു ഞാന്‍
അക്ഷരം ധ്യാനിയെ തെല്ലം
ഉണര്‍ത്തിയിരുത്തൂ ചാരെ.
------------------------------------------
©haridas kodakara
malayalam-poem-ellakam-hairdas-kodakara-malayalam-kavitha