മങ്ങുമ്പോഴാവും
ചിലപ്പോഴെങ്കിലും
ചില നഗരങ്ങളുടെ
ചുവരുകള്‍
നിറം മങ്ങുന്നതായി
നമുക്ക് തോന്നുന്നത്..
ചില ഈണങ്ങളുടെ
അടരുകളില്‍ നാം പതിയെ ജീവിച്ചു മരിക്കുന്നവരായ്
മാറുന്നത്..
തന്നിഷ്ടങ്ങളുടെ
നാലു ചുവരുകളില്‍ നാം നമ്മളിലേക്കു ലോകത്തെ
ചുരുക്കിത്തുടങ്ങുന്നത്...
ഇരുട്ടിലും വെളിച്ചത്തെ
തിരയുകയും
ഒടുവിലൊരു സമുദ്രത്തില്‍
സ്വയമൊടുങ്ങി
കടല്‍ ജീവികളായി
മാറുന്നതും...
ശരിയാണ്..
സ്‌നേഹത്തിന്റെ ചുവരുകള്‍
നല്‍കുന്ന
തെളിച്ചമൊന്നു മാത്രമാണ്
നമ്മെ ജീവിപ്പിക്കുന്നതും
വീണ്ടും വീണ്ടും
സ്വപ്നങ്ങളില്‍ ജീവിപ്പിച്ചു
കൊണ്ടിരിക്കുന്നതും...!
-----------------------------------------
© ameena basheer

Good 👍👍💐
ReplyDeleteGood
ReplyDeleteനന്നായിട്ടുണ്ട്.. അതെ, സ്നേഹം എന്ന ഒരു മരുപ്പച്ച കൊണ്ട് തന്നെയാണ് നമ്മളെല്ലാം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അഭിനന്ദനങ്ങൾ.
ReplyDelete