മഹാമാരി പെയ്തു തീര്‍ത്ത
മഹാനഷ്ടങ്ങളുമായി
മാനവരാശി
മിഴിനീരായ് വിതുമ്പുന്നു..
മതിമറന്നാടിയിരുന്ന
ഇന്നലെകളെ ഓര്‍ത്ത്
മാനവകുലം
മന്നനെയറിയാതെ
വിളിച്ചുപോകുന്നു...
ഇനിയുമാ നാളുകള്‍
തിരിച്ചു വരുമോയെന്നറിയാതെ
ജീവിതം തിരിച്ചറിയുന്നു...
എണ്ണിയാലൊടുങ്ങാത്ത
നഷ്ടങ്ങള്‍ പിന്തുടരുമ്പോള്‍
മനസിനുള്ളില്‍ ഭയം വന്നു
ചേക്കേറുന്നു..
ചെയ്തുപോയരപരാധങ്ങള്‍
കാരണമാണോയീ
മഹാമാരിയെന്നു പോലും
മനുഷ്യര്‍ ചിന്തിച്ചു തുടങ്ങുന്നു...
ലോക്ക് ഡൗണ്‍
നല്‍കിയ പാഠം
മാറിച്ചിന്തിക്കാന്‍ സമയമായെന്ന്
സ്വയം മനുജര്‍
തിരിച്ചറിയുന്നു...
----------------------------
© ashraf urumi

Good
ReplyDelete