അക്ഷര നാരുകളാല്‍
ചേര്‍ത്ത പ്രതീക്ഷകള്‍
കവിത നെയ്യുമ്പോള്‍,
ഭാഷയുടെ തിളക്കം
ദൃശ്യമാകുന്ന വരികളാല്‍
നൂറ്റിട്ട നാരുകളില്‍,
മുത്തുകള്‍ അലങ്കാരമായി
ചേര്‍ത്തുവച്ചു.
വാക്കുകള്‍ക്കും
വരികള്‍ക്കും ഇടയില്‍
അര്‍ദ്ധ വിരാമങ്ങള്‍
തീര്‍ത്ത്
പച്ചപ്പരവതാനി പടര്‍പ്പില്‍
ലാസ്യവതി യാം
ക്ഷിതിയവളെ വര്‍ണിച്ചു
ചാര്‍ത്തി, വെള്ളി പുഴയെ
കസവാക്കിയൊരുക്കി-
എടുത്തൊരു കാവ്യാ ചേല യുടുത്തു അവള്,
വൃത്തത്തില്‍ പൊട്ടുകുത്തി
കാര്‍മേഘ കരിയാല്‍
കണ്ണെഴുതി
നക്ഷത്ര കമ്മലിട്ടു
സന്ധ്യതന്‍ സിന്ദൂരം ചാര്‍ത്തി
വിദൂരതയില്‍ അലിയും ചന്ദ്രനെ നോക്കി
നില്പ്പൂ രാവിന് വരവേല്‍പ്പിനായി.
----------------------------------------------
© remya suresh
3 Comments
👌🏽👌🏽👌🏽
ReplyDeleteമനോഹരം 👍
ReplyDeleteവർണ്ണനാഞ്ചിതമായ വരികൾ .മനോഹരം അഭിനന്ദനങ്ങൾ
ReplyDelete