കാത്തിരിപ്പ് | കവിത | സ്വാതി സുഭാഷ്

swathi-subhash-kavitha


ലര്‍വാക പൂക്കുന്ന മലര്‍വാടിയില്‍
മിണ്ടാതെ നിന്നു ഞാന്‍ ഏറെ നേരം
കാണാന്‍ കൊതിച്ചൊരാ മുഖമൊന്നു കാണുവാന്‍
മിണ്ടാതെ നിന്നു ഞാന്‍ ഏറെ നേരം
മനമൊന്നു കേഴുന്നു, മിഴിയൊന്നു നിറയുന്നു.
നിന്നെ കാണുവാന്‍ കൊതിയുമായ്
അറിയില്ല വര്‍ണ്ണിക്കാന്‍ എന്നിലെ സ്നേഹം
ആരാരും അറിയാത്ത എന്നിലെ പ്രണയം
ഏറെ നേരം കാത്തുനിന്നു ഞാന്‍ നിന്നെയീ...
മലര്‍വാക പൂക്കുന്ന മലര്‍വാടിയില്‍.
---------------------------------
© swathi subash

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

6 Comments

  1. കൊള്ളാം. നല്ല ആലോചന. എഴുതൂ കുറെ കൂടെ. അഭിനന്ദനങ്ങൾ

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. Nice. Heart touching lirycs

    ReplyDelete
  4. ഇനിയും നല്ല നല്ല ആശയങ്ങൾ തിരഞ്ഞെടുത്തു എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
Previous Post Next Post