നിറയുന്ന പുകമറയില്‍
നീളുന്ന കഠാരകള്‍
മിന്നുന്ന വാള്‍ത്തലപ്പുകള്‍
നിണമണിഞ്ഞ പ്രാണന്റെ രോദനം
ഓടിയകലുന്ന മുഖം മൂടികള്‍
ഭയന്നു മാറുന്ന ജനക്കൂട്ടം
രക്തം വാര്‍ന്ന് മരണം
കടല്‍പോലെ ഇരമ്പിയാര്‍ക്കുന്ന അണികളുടെ
അകമ്പടിയോടെ വിലാപയാത്ര
പാര്‍ട്ടി പുതപ്പിലെ അന്ത്യനിദ്രക്കു മേലെ
പുഷ്പചക്രങ്ങളുടെ കൂമ്പാരം
അനുശോചനയോഗങ്ങള്‍
പ്രതിഷേധറാലികള്‍
വിശിഷ്ടാതിഥി സന്ദര്‍ശനങ്ങള്‍
മാധ്യമങ്ങളില്‍ പരസ്പരം പഴിചാരുന്ന
അന്തിചര്‍ച്ചകള്‍
തെളിവുകളുടെ അഭാവത്തില്‍ വഴിയടയുന്ന അന്വേഷണങ്ങള്‍
ഉയരുന്ന സ്മാരകങ്ങള്‍
വര്‍ഷാവര്‍ഷം തുടരുന്ന
രക്തസാക്ഷി ദിനാചരണം .
ചോരുന്ന കൂരയില്‍ പുകയാത്ത അടുപ്പിനു കീഴില്‍
വൈധവ്യത്തിന്റെ കണ്ണീര്‍ചാലുകള്‍
പ്രതീക്ഷ മങ്ങിയ കുഴിഞ്ഞ കണ്ണുകള്‍
അനാഥത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും
പടുകുഴില്‍ വീണുപോയ പറക്കമുറ്റാത്ത ജന്മങ്ങള്
നാടിന്നു ധീരരക്തസാക്ഷി
പാര്‍ട്ടിക്ക് ജീവത്യാഗി
വീടിന്നു കണ്ണുനീരിന്നോര്മ്മ
നികത്താനാവാത്ത നഷ്ടം.
-----------------------------------------
© thasni jabeel
6 Comments
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
ReplyDeleteവാസ്തവം 👍🙏💐
ReplyDeleteകവിത കൊള്ളാം പക്ഷേ ആശയം
ReplyDeleteനന്നായിട്ടുണ്ട് 👌
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteനന്നായിട്ടുണ്ട് ❤❤
ReplyDelete