സായന്തനം | ജിഷ ദിലീപ്

jisha-dileep-poem


ഒരുവേള
നിനച്ചുപോയ്
പുഞ്ചിരി തൂകും
വദനമായെങ്കിലെന്ന്..

തിരികെ
വരാതുള്ള
ബാല്യകാലം തീരാ
നഷ്ടമായ്..

സ്വപ്നങ്ങള്‍
ഊയലാടിയ
യൗവ്വനവും
ഇന്നകന്നുപോയ്

ഓര്‍മ്മകളില്‍
എന്നോ ചേക്കേറി
ഇഷ്ടമാം സൗഹൃദങ്ങള്‍

സ്‌നേഹമാകും
സ്വരമിന്ന്
ഏറെ അകലങ്ങളില്‍..

ആശ്വാസത്തിന്‍
മിഴിവേകിയ
സാന്ത്വനമിന്ന്
വിദൂരമായ്..

ഭൂതകാലത്തിന്റെ 
മധുരിക്കും 
ഓര്‍മ്മകളെപുല്കി 
വര്‍ത്തമാനകാലം..

വൈകിയെത്തിയ
വാര്‍ദ്ധക്യത്തിന്
ഏകാന്തത
കൂട്ടായിരിക്കുന്നു..

തിരശ്ശീല
വീഴാന്‍ ഇനി
നാള്‍ എത്ര..?

പകലിരവുകള്‍
കൊഴിയാനുള്ള
യാത്രാമൊഴിയോ..

അതോ നറുമഞ്ഞ്
ഉതിരും പുലര്‍കാല
വരവേല്‍പ്പോ..?

Post a Comment

1 Comments