അഭ്യാസം | രാജ് കുമാര്‍ തുമ്പമണ്‍

kavitha-rajkumar-thumpamon


ചേരുംപടി ചേര്‍ക്കാന്‍
കഴിയാതെപോയ വാക്കുകള്‍
ബ്രായ്ക്കറ്റില്‍ നിന്ന്
തിരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ശരികള്‍
വിപരീത പദങ്ങളില്‍
ഇടകലര്‍ന്ന നാനാര്‍ത്ഥങ്ങളും പര്യായങ്ങളും
പ്രയോഗിക്കപ്പെടാനാവാതെ പോയ വാക്യങ്ങള്‍
എഴുത്തോലയിലെ
ദ്രവിച്ച അക്ഷരങ്ങള്‍
വിരലിന്‍ തുമ്പില്‍
അമര്‍ന്നുപോയ ചിഹ്നങ്ങള്‍
എഞ്ചുവടിയിലെ
മന:പ്പാഠമാക്കാന്‍ 
കഴിയാതെപോയ പട്ടികകള്‍
വഴിയറിയാതെ കുഴങ്ങിയ
വഴിക്കണക്കുകള്‍
പ്രവര്‍ത്തനമറിയാതെ പോയ
ശാസ്ത്രങ്ങള്‍
യുദ്ധങ്ങള്‍ക്കും സമാധാനത്തിനുമിടയില്‍
മറന്നുപോയ ആണ്ടുകളുടെ
ചരിത്രങ്ങള്‍
അഭ്യസിക്കാനാവാതെപോയ
അഭ്യാസങ്ങളുടെ പട്ടികകള്‍..
-----------------------------------------
© RAJKUMAR THUMPAMON

Post a Comment

0 Comments