തിന്നുന്ന പുഴുക്കള്‍ക്ക്
മതമുണ്ടെങ്കിലോ?
മതം നോക്കി നുരയ്ക്കാന്‍
പുഴുക്കള്‍
നെട്ടോട്ടമോടില്ലേ?
ചത്തുമലയ്ക്കുന്ന
ജീവികളില്‍ ചിലതൊക്കെ
ജീര്‍ണിക്കാന്‍
മണ്ണോടു ചേരാന്‍
വൈകില്ലേ?
സ്വന്തം മതത്തില്‍
പെട്ടവരുടെ
ദേഹത്തിനായവര്‍
വിശക്കില്ലേ?
ആനയുടെയും
കാളയുടെയും
കടുവയുടെയും
മതമെങ്ങനെയാകുമവര്‍
തിരിച്ചറിയുക?
എരിച്ചു കളഞ്ഞില്ലെങ്കില്‍
മണ്ണിന്റെ അടിയിലെ
മനുഷ്യനോടവര്‍
മതം
ചോദിക്കുമോ?
ശവപുഷ്പങ്ങള്‍
മണത്തവ
മതം പറയുമോ?
മതമില്ലാത്ത
മനുഷ്യനോ മൃഗമോ
മണ്ണില്‍ കിടന്നാലീ
പുഴുക്കള്‍
വിശപ്പ് മാറ്റുമോ?
-----------------------------
© saritha g satheeshan
0 Comments