മഴനനയുന്ന വാക്കുകള്‍ | വിനോദ് കാര്യാട്ടുപുറം

mazha-nanayunna-vakkukal-kavitha


രോ
മഴക്കും
എന്തെങ്കിലും
പറയാനുണ്ടാകും..
ഒന്നും
പറയാതെ
ഒരു
മഴയും
കടന്നുപോകുന്നില്ല....

തലയുംകുത്തിയിരുന്ന
ഒരു
പെണ്ണിനെപോലെ
പെയ്തു
നിറയുന്ന
ഈ മഴ,
പാതിരാത്രിയിലാണ്
എന്നെ
കാണാന്‍
വന്നത്.

അവളുടെ
വാക്കുകളില്‍
ഒരു വെള്ളാരം
കല്ലായി
ഞാന്‍
മുങ്ങിക്കിടക്കുന്നു...
--------------------
© vinod karyattupurm

Post a Comment

1 Comments

  1. സത്യം .ഓരോ മഴയ്ക്കും എന്തെങ്കിലും പറയാനുണ്ടാവും

    ReplyDelete