മറവിതൻമാറിൽ | കവിത | വിനോയ്.കെ.തോമസ്

vinoyk-thomas-kavitha


റുമലർവീണ്ടും 
വിടരാൻ മറന്നോ.... 
മധുവിൻ മധുരം 
മധുപൻ മറന്നോ... 
മരവിച്ചു  പോയൊരെൻ 
മനസ്സിലെങ്ങോ 
ഇണക്കവുംപിണക്കവും 
ഞാൻമറന്നൂ... 
ഇണക്കവും പിണക്കവും 
ഞാൻ മറന്നൂ.... 

കാനനം മറന്നോ 
കാട്ടാറിന്നീണം... 
കാടു പൂക്കും 
നാളു മറന്നോ.... 
കണ്ണീരു വറ്റിയ 
കണ്ണുകളെന്നോ... 
എൻ മിഴിനീരിൻ 
നനവു മറന്നൂ..... 

നിദ്ര വെടിഞ്ഞൊരെൻ 
സ്വപ്നങ്ങളേതോ... 
ഇരുളിൽ വീണു മറഞ്ഞൂ 
മനസ്സിന്റെ താളം 
നിലച്ചൊരു വീഥിയിൽ... 
എന്നിലെ എന്നെയും 
ഞാൻ മറന്നൂ...
------------------------------------------
© vinoy k thomas

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

4 Comments

  1. മനോഹരമായ വരികൾ 👌👌👌👌🌹🙏

    ReplyDelete
  2. നന്നായിട്ടുണ്ട് 👌

    ReplyDelete
  3. കവിത വായിച്ചു വളരെ നന്നായിട്ടുണ്ട്

    ReplyDelete
Previous Post Next Post