ഒറ്റക്കിരിക്കുമ്പോള്‍ മാത്രം | കവിത | നൗഷാദ് താമല്ലാക്കല്‍

noushad-thamallakkal-kavitha


റ്റക്കിരിക്കുമ്പോള്‍ മാത്രം
ചുറ്റിത്തിരിയുന്ന കാറ്റ്

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
ചുറ്റി വരിയുന്ന തിര

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
പറ്റിച്ചേര്‍ന്നിരിക്കുന്ന തീരം

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
പറ്റം കൂടുന്ന മഴ

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
ഇറ്റിറ്റ് വീഴുന്ന മഞ്ഞ്

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
കാറ്റിലുലയുന്ന മരച്ചില്ല

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
മുറ്റത്ത് വീഴുന്ന ഇല

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
പറ്റിപ്പിടിക്കുന്ന പൂമ്പൊടി

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
നീറ്റല്‍ നല്‍കുന്ന വെയില്‍

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
വറ്റാതൊഴുകുന്ന പുഴ

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
തെറ്റാതെ എത്തുന്ന നിലാവ്

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
മാറ്റമില്ലാത്ത നല്ലകാലം

ഒറ്റക്കിരിക്കുമ്പോള്‍ മാത്രം
ഒറ്റു കൊടുക്കാത്ത കവിത.
--------------------------------------------
© noushad thamallakkal

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

3 Comments

  1. ബിന്ദു വേണുWednesday, September 29, 2021

    ഒറ്റക്കിരിക്കുമ്പോഴാണ് നമ്മുടെ മനസ്സിൽ കവിതകൾ വിരിയുന്നത്... അസ്സലായിട്ടുണ് വരികൾ 🌹👌👌👌

    ReplyDelete
  2. അധികം ഒറ്റക്കിരിക്കേണ്ട .. അഭിനന്ദനങ്ങൾ

    ReplyDelete
  3. നല്ല രചന 👌

    ReplyDelete
Previous Post Next Post