കഥകളെൻ
ഹൃദയ ജാലക പാളിയുടെ മറവിൽ
നഷ്ട മോഹത്തിൻ തീരാ ദു:ഖമായ്
വീണ്ടുമൊരു സന്ധ്യ മറയുന്നു..!!
നിറമുള്ള ജീവിത ജ്വാല സ്പന്ദനങ്ങൾ
ഓടിയകലുവാനായി തിടുക്കമായ്
വിഷാദ രാഗമായ് കടലിൻ തേങ്ങൽ
പ്രിയമുള്ള നൊമ്പരങ്ങൾ ചേർത്തു..!!
ജനൽ പാളി വിടവിലൂ ടൊരു വെട്ട
കണികകൾ ജാലക പടി
യിൽ തങ്ങിടുന്നു
വിരൽ തുമ്പാൽ കോറിയ ചിത്രമിന്നിതാ
മായാതെയാ കടൽ തീര ത്തിനിയും ബാക്കി..!!
പറയുവാനാവാത്ത വാക്കു പോൽ തൊണ്ട
യിലമർന്നെരിയും ഗദ് ഗദങ്ങൾ
ഒപ്പം നടക്കുവാനും മെൻ
കൂട്ടിനായും
വാനിലെ ദു:ഖ ചന്ദ്രക്കല
എന്നിലെത്തി...!!
തെറ്റുന്ന ജീവിത പുസ്തക
താളിൽ
കണ്ണീർ കണങ്ങൾ നിന്നൂർ ന്നു വീണു
മൗനരാഗവുമായ് ഒറ്റ ക്കുറങ്ങുവാൻ
ദിവാ സ്വപ്നവുമായ് ഞാനലിഞ്ഞു....!!
-------------------------------
© ഡോ. ഹസീനാ ബീഗം അബുദാബി
- രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
- ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
- ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)
0 Comments