കാമുകിയുടെ കബറിടത്തിൽ നിന്ന് | ബി.ജോസുകുട്ടി

kavitha-b-josekutty


പ്രിയേ ഉണരൂ...
മൃതി സുഷുപ്തിയുടെ 
ഇരുളാഴങ്ങളിൽ നിന്നുണരൂ
കണ്ണീർമഴ പകർന്ന കുളിരിൽ ക
ബറതിരുകളിൽ ഗാർലിക് പൂക്കൾ വിടർന്നിരിക്കുന്നു.

ഇതളുകളിലെ തുഷാര സൂര്യകണങ്ങളിൽ 
നിൻ മുഖം പ്രതിബിംബിക്കുന്നു.

നിന്റെയാത്മാവിൽ സ്പന്ദിക്കാൻ 
എന്റെ ഹൃദയം തുടിക്കുന്നു.

മൃത്യു എന്ന ജാരനൊപ്പം മതിമറന്നു 
കൂടെപ്പോയത് നിന്റെ സ്വാർത്ഥതയെന്നു ഞാൻ പറയുമ്പോൾ നിയോഗമാണിതെന്നു
നീ മറുവാക്ക് മൊഴിയരുത്. 

നിന്റെ വിലാപയാത്രയിൽ വിരഹ വീണ മീട്ടി 
ഒരു തെരുവ് ഗായകൻ പാടുമ്പോൾ 
അത് നിന്റെ പ്രാണ കവിതയുടെ പ്രണയ 
പരിഭാഷയെന്ന് ആരുമറിഞ്ഞില്ല.

നിത്യതയുടെ നാൾവഴികളിൽ 
നീയെഴുതിയ നിയതിയുടെ ലിപികൾ ആത്മലോകത്തെ ചുവരെഴുത്തുകളായിരുന്നുവോ.

പ്രണയിനീ ഇനി നീയുണരുക. 
പ്രച്ഛന്ന വേഷങ്ങളണിഞ്ഞു  അ
രൂപികളുടെ ആകാശത്ത് നക്ഷത്രക്കുരുന്നുകളെ ജനിപ്പിക്കുക.

നിന്റെ കബറിടത്തിൽ ഞാനിതാ 
കൊളുത്തി വെക്കുന്നു വിരഹ കണ്ണീർമഴയിൽ 
മരവിച്ച ഹൃദയമെഴുകുതിരി ളിൽ നമ്മുടെ പ്രണയ ദീപം. 

സഖീ, നിന്നരികിൽ അല്പമിടം 
തരിക ഇനി മുതൽ സുഖമായി നമ്മുക്കൊരുമിച്ചുറങ്ങാം 
നഷ്ട സ്വർഗ വാതിൽ തുറന്ന് അരൂപികളായ് അലയാം.
 ----------------------------
© ബി.ജോസുകുട്ടി

Post a Comment

3 Comments