പൊയ്മുഖം | രഞ്ജിത് രോഹിണി രവി

renjith-rohini-ravi-kavitha


മുള്‍മുടിയേന്തി കുരിശിന്റെ പൊക്കത്തില്‍ 
നിന്നൊരുമാത്ര ഞാനീ ലോകത്തെ നോക്കവേ
കണ്ടു ഞാന്‍ കപടമാം മര്‍ത്യന്റെ
പൊയ്മുഖം.....

ആ കാഴ്ച്ചയ്ക്ക് മാംസം 
തുളച്ചിറങ്ങിയ ആണി തന്ന മുറിവിന്റെ 
നീറ്റലിനും മേലെ
വേദനയുണ്ടായിരുന്നു.

ഒരുനിമിഷം മുന്‍പ് എനിയ്ക്കായ്
കരഞ്ഞവര്‍,
ഭക്തിയും സ്നേേഹവും നല്‍കിയവര്‍,
എന്നെയും വഹിച്ച് കുരിശുയര്‍ന്നപ്പോള്‍ ബോധം മറഞ്ഞവര്‍
എല്ലാവരും ചേര്‍ന്ന് സുരപാന,സുരത സഭയ്ക്ക് തുടക്കമിടുന്നു...

കനിവോടെ എന്റെ
മുറിവില്‍ നോക്കി കരഞ്ഞ കുഞ്ഞാട് ഇന്നവര്‍ക്ക് ഭക്ഷണമാവാന്‍
തീയില്‍ മൊരിയുന്നു...

ഇവര്‍ക്കു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പ് വേണ്ടെനിയ്ക്ക്
കറയില്ലാത്ത മനുജന്റെ മാനസ്സങ്ങളില്‍
കുരിശില്‍ കിടന്നോളാം ഞാന്‍
വേദനയേതുമില്ലാതെ.
-------------------------------------------
© രഞ്ജിത് രോഹിണി രവി

Post a Comment

1 Comments

  1. കവിത നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete