premraj-k-k-kavitha


മോനേനീ എഴുന്നേറ്റില്ലേ, 
വേഗം വേണം
പോകേണ്ടേ, 
നമുക്ക് യാത്രക്ക്
തിരികെവരുമ്പോള്‍ സായന്തനവും കാണാം.
നീലക്കടല്‍ നിനക്ക് ഇഷ്ടവുമാണല്ലോ
ഇന്നൊരവധിആഘോഷമാക്കണം
കുരെനേരം നടന്നു മോന്റെ കൂടെ
ഇന്നൊരുദിവസം.

ഇവനു വേണ്ടി ആകാം
ഇനി ഒരു നാള്‍ കിട്ടിയെന്നു വരില്ല
അറിയുകനീ , ഇന്ന് ഞാന്‍ തരും നിമിഷങ്ങള്‍ 
എന്‍ജീവിതമാണ് , 
വിട്ട് പോകരുത്
ഈപുലര്‍കാല കിരണങ്ങള്‍ വീണ്ടും വരും
നാളെയതോര്‍ത്തു സങ്കടമരുത് . 
ഇല്ലാത്തയൊരു കിരണം കാണുന്ന
ഞാനാണ് തലയ്ക്ക് വെളിച്ചമില്ലാത്തവന്‍
ന്നാലും, എനിക്കൊരു കിരണം വേണം
മുന്നോട്ട്‌പോകുവാന്‍ ജീവിതം....
-------------------------------
©  പ്രേംരാജ്. കെ. കെ