വേഗം വേണം
പോകേണ്ടേ,
നമുക്ക് യാത്രക്ക്
തിരികെവരുമ്പോള്‍ സായന്തനവും കാണാം.
നീലക്കടല്‍ നിനക്ക് ഇഷ്ടവുമാണല്ലോ
ഇന്നൊരവധിആഘോഷമാക്കണം
കുരെനേരം നടന്നു മോന്റെ കൂടെ
ഇന്നൊരുദിവസം.
ഇവനു വേണ്ടി ആകാം
ഇനി ഒരു നാള് കിട്ടിയെന്നു വരില്ല
അറിയുകനീ , ഇന്ന് ഞാന്‍ തരും നിമിഷങ്ങള്‍
എന്ജീവിതമാണ് ,
വിട്ട് പോകരുത്
ഈപുലര്കാല കിരണങ്ങള്‍ വീണ്ടും വരും
നാളെയതോര്ത്തു സങ്കടമരുത് .
ഇല്ലാത്തയൊരു കിരണം കാണുന്ന
ഞാനാണ് തലയ്ക്ക് വെളിച്ചമില്ലാത്തവന്‍
ന്നാലും, എനിക്കൊരു കിരണം വേണം
മുന്നോട്ട്പോകുവാന്‍ ജീവിതം....
-------------------------------
© പ്രേംരാജ്. കെ. കെ
19 Comments
കൊള്ളാം പ്രേം
ReplyDeleteകൊളളാം
ReplyDeleteനന്നായിരിക്കുന്നു പ്രേം ജി. ഇനിയും തുടരുക പ്രയാണം. ഭാവുകങ്ങൾ. കൂടെയുണ്ട്
ReplyDeleteപ്രേം, വേണം നമുക്കെല്ലാം ഓരോ വെളിച്ചം , മുന്നോട്ടു പോകാൻ ഒരിറ്റു വെളിച്ചം. .. നന്നായിട്ടുണ്ട്. ആശംസകൾ.
ReplyDeleteജി, കൊള്ളാം . നന്നയിട്ടുണ്ട്. പ്രതീക്ഷയാകുന്ന ഒരു കിരണം വേണം .. ഭാവുകങ്ങൾ.
ReplyDeleteചേട്ടാ, അടിപൊളി. ഒരു ജീവിത സത്യം.
ReplyDeletegreat
ReplyDeleteപ്രിയ പ്രേം, നിൻറെ എഴുത്തുകളിൽ കഥയാകട്ടെ കവിത ആകട്ടെ, ജീവിതത്തിന്റെ ഒരു മണം ഉണ്ട്. എവിടെയൊക്കെയോ നീയും ഇതിന്റെ ഭാഗമാകുന്നുണ്ടോ എന്ന് തൊന്നുന്നു . കഴിഞ്ഞ കഥയിലെ അഞ്ചോളം ഷൂ കിട്ടിയ കുട്ടിയേയും ഇപ്പോൾ ഒരു ജീവിതത്തിലേക്കുള്ള ഒരു പ്രതീക്ഷയുടെ പ്രകാശകിരണം തേടുന്ന കവിയും നീ ആണെന് തോന്നുന്നു. ഏതായാലും ആശംസകൾ.
ReplyDeleteഹൃദയസ്പർശിയായ കവിത..Keep on rocking
ReplyDeleteGood writing
ReplyDeleteKeep rocking bro
This comment has been removed by the author.
ReplyDeleteആഴമുള്ള അർത്ഥതലങ്ങൾ ഉള്ള കവിത.എനിക്ക് ഇഷ്ടം ആയി.ഇനിയും കൂടുതൽ എഴുതണം. ഇതൊരു നല്ല തുടക്കം തന്നെ.. എല്ലാ ഭാവുകങ്ങളും നേരുന്നു..നിന്റെ കൂട്ടുകാരൻ സഞ്ജയ്.
ReplyDeleteവളരെ നന്നായിട്ടുണ്ട്. പ്രതീക്ഷയാണ് ജീവിതം, ഒന്ന് കഴിഞ്ഞു മറ്റൊന്നിലേക്ക് പ്രതീക്ഷകൾ മാറുന്നു എന്ന് മാത്രം
ReplyDeleteVery touching. Love is divine.
ReplyDeleteകവിത യുടെ കാമ്പ് കൊള്ളാം. തുടക്കത്തിലേ വരികൾ അത്ര സുഖം പോര. കവിത യെ കുറിച്ചു എനിക്ക് വലിയ ധാരണ ഇല്ലാത്തതിനാൽ അഭിപ്രായം കാര്യമായിട്ട് എടുക്കേണ്ട
ReplyDeleteകവിതയെകുറിച്ചു അഭിപ്രായങ്ങളും അഭിനന്ദനങ്ങളും അറിയിച്ച എല്ലാവര്ക്കും ഹൃദയങ്ങമമായ നന്ദിയും സ്നേഹവും ..
ReplyDeleteമുന്നോട്ടു നയിക്കുന്ന വെളിച്ചം... കൊള്ളാം.
ReplyDelete.
Super ayitund.heart touching
ReplyDeleteA beautiful poem which touch upon today's life and relationship. An inspiring one. Nice
ReplyDelete