റെഡ് മാര്‍ക്ക് വീണ പ്രോഗ്രസ് ഡയറി | എന്‍.വി വില്‍സ്

short-story-n-v-wills


പര്‍ണ്ണ തന്റെ നെഞ്ചുലച്ച വിങ്ങലുകള്‍ ഇറക്കി വെക്കുക തന്റെ സ്വകാര്യ ഡയറിയില്‍ ആവും. അതും ചുവന്ന മഷിയാല്‍ .
കരച്ചിലിന്‍ വക്കോളമെത്തിയ ജീവിതത്തെ ഒരൊറ്റ വിങ്ങലില്‍ ഒതുക്കിയുള്ള ഈ കുത്തികുറിക്കലുകള്‍ക്കു അവളൊരു പേരും ചാര്‍ത്തി .
'റെഡ് മാര്‍ക്ക് വീണ പ്രോഗ്രസ്സ് ഡയറി '

വിജനത മൂടിയ കെമിസ്ട്രി ലാബിന്‍ ഓരത്തെ പുളിമര ചോട്ടില്‍ പ്രണയാര്‍ത്ഥികള്‍ മൂട് താങ്ങി വെളുപ്പിച്ച ഏതെങ്കിലുമൊരു കല്‍ കെട്ടിലിരുന്നാവും അപര്‍ണ്ണ മിക്കവാറും തന്റെ ഉള്ളു തുറക്കാറ്.
ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ ചീഞ്ഞ നാറ്റമുള്ള വിജനതയില്‍ അടിഞ്ഞുകൂടുന്ന പ്രണയ സംയുക്തങ്ങള്‍ . 
മാറില്‍ ബലമായി അടര്‍ത്തപ്പെട്ട കരങ്ങളെ അടര്‍ത്തി മാറ്റി കണ്ണീരിന്‍ നനവുമായി എങ്ങോട്ടോ ഓടി മറയുന്നവര്‍,
ഇനിയും ചുംബിച്ചു കൊതി തീരാത്തവര്‍ ,
കൃത്രിമ പരിഭവങ്ങളെ കൂട്ടുപിടിച്ചു അമര്‍ത്തപ്പെട്ട ചുംബനങ്ങള്‍ക്കു കീഴടങ്ങിയവര്‍ .
ഇവരുടെ ഇടയില്‍ നിന്നും അപര്‍ണ്ണ എന്നോടായി ഒരു ചോദ്യം .
'ഇതിലേതാവും ഞാനും നീയും ..?'
ചോദ്യം ഞാന്‍ നെഞ്ചിലേറ്റിയെങ്കിലും ഉത്തരം തേടി മനസ്സുകൊണ്ട് അലഞ്ഞു .
എന്റെ വൈഷമ്മ്യം കണ്ടാവണം അപര്‍ണ്ണ തന്നെ ഒടുവില്‍ ഉത്തരവും തന്നു .
' അര്‍ത്ഥമില്ലാത്ത വാചകങ്ങള്‍ ഉരുവിട്ടൊടുവില്‍ കണ്ണീരും കൈയുമായി മടങ്ങാനാവും എനിക്കും നിനക്കും വിധി ,,'
സമയമേറിയതും മനസ്സില്ലാ മനസ്സോടെ ഒരു മടക്കയാത്ര . അതും പ്രണയാര്‍ത്ഥികള്‍ ചവിട്ടി തെളിച്ച കോളേജിന് പിന്നിലെ കമ്മ്യൂണിസ്റ്റ് പച്ച പടര്‍ന്ന ഊടുവഴിയിലൂടെ .
മുമ്പിലും പിമ്പിലുമായുള്ള മടക്കയാത്രക്കിടയില്‍ അപര്‍ണ്ണ തിരിഞ്ഞു നിന്നൊരു ചോദ്യം .
'ഒരു സിഗരറ്റ് വലിക്കുമോ ..?'
ആകാംഷ ഭാവത്തിലുള്ള എന്റെ നോട്ടം കൊണ്ടതും അപര്‍ണ്ണ അപേക്ഷ ഭാവത്തില്‍ ചുണ്ടുകളനക്കി .


'ഈ ഒരൊറ്റ തവണ മാത്രം ..'

പതിവായി സര്‍ബത്ത്  കുടിക്കാറുള്ള  ജോസേട്ടന്റെ   കടയില്‍ നിന്നും  ഒരു വില്‍സും  വാങ്ങി  അപര്‍ണ്ണയോടൊത്ത്  കട വരാന്തയുടെ  ഒഴിഞ്ഞ  കോണിലേക്ക്.

ആദ്യ പുകച്ചുരുള്‍  ശ്വാസ നാളത്തില്‍ കുരുങ്ങി  വട്ടം കറങ്ങി . ദീര്‍ഘമായി  ചുമച്ച്    കണ്ണുകള്‍ നിറഞ്ഞതും  അപര്‍ണ്ണയുടെ  വക സ്വാന്തനം .

' സാരമില്ല , ആദ്യമായതിനാലാവാം ...'

ശ്വാസനാളത്തിലേക്കു  ആയാസപ്പെട്ട് ഞാന്‍ പുക  നിറക്കുമ്പോള്‍  അപര്‍ണ്ണ പതിയെ  എന്റെ  അരികിലേക്ക് .

ഒന്ന് രണ്ടു  പഫ്  അപര്‍ണ്ണയുടെ  മുഖത്തേക്ക്  ചിതറിയതും  കണ്ണുകളടച്ച്  അവള്‍  പതിയെ  പൊറുപൊറുത്തു.

' അപ്പന്റെ  അതേ  മണം'

ആദ്യ പുക എടുത്തതിന്റെ  ഹാങ്ങോവറില്‍  ബേക്കര്‍  ജംഗ്ഷന്‍ വഴി ഗാന്ധി സ്‌ക്വയറും   കടന്ന് നഗര  മധ്യത്തിലെ   മാര്‍ക്കറ്റിലൂടെ ബസ് സ്റ്റാന്‍ഡില്‍  എത്തിയതും  കോട്ടയം - ചെങ്ങന്നൂര്‍  ഓര്‍ഡിനറി  ബസ്   ഞങ്ങളെ  കാത്ത്  വടക്കെ  കോണില്‍.

 മത്സരബുദ്ധി  ഇല്ലാതെ  ചെറുതും  വലുതുമായ  എല്ലാ സ്റ്റോപ്പുകളിലും  തന്റെ സജീവ  സാന്നിധ്യം  അറിയിച്ചു  ബസ്  ഇഴഞ്ഞു .


' സാരമില്ല , ആദ്യമായതിനാലാവാം ...'

ശ്വാസനാളത്തിലേക്കു  ആയാസപ്പെട്ട് ഞാന്‍ പുക  നിറക്കുമ്പോള്‍  അപര്‍ണ്ണ പതിയെ  എന്റെ  അരികിലേക്ക് .

ഒന്ന് രണ്ടു  പഫ്  അപര്‍ണ്ണയുടെ  മുഖത്തേക്ക്  ചിതറിയതും  കണ്ണുകളടച്ച്  അവള്‍  പതിയെ  പൊറുപൊറുത്തു.

' അപ്പന്റെ  അതേ  മണം'

ആദ്യ പുക എടുത്തതിന്റെ  ഹാങ്ങോവറില്‍  ബേക്കര്‍  ജംഗ്ഷന്‍ വഴി ഗാന്ധി സ്‌ക്വയറും   കടന്ന് നഗര  മധ്യത്തിലെ   മാര്‍ക്കറ്റിലൂടെ ബസ് സ്റ്റാന്‍ഡില്‍  എത്തിയതും  കോട്ടയം - ചെങ്ങന്നൂര്‍  ഓര്‍ഡിനറി  ബസ്   ഞങ്ങളെ  കാത്ത്  വടക്കെ  കോണില്‍.

 മത്സരബുദ്ധി  ഇല്ലാതെ  ചെറുതും  വലുതുമായ  എല്ലാ സ്റ്റോപ്പുകളിലും  തന്റെ സജീവ  സാന്നിധ്യം  അറിയിച്ചു  ബസ്  ഇഴഞ്ഞു .

ഞങ്ങളിരുവരും  പതിയെ  പുറം  കാഴ്ചകളിലേക്ക് .

ഇടക്ക്  എപ്പോഴോ  വിജനമായ  വെയ്റ്റിംഗ് ഷെഡുകള്‍   ദൃഷ്ടി പഥങ്ങളില്‍ തെളിയുമ്പോള്‍  അപര്‍ണ്ണ  പതിയെ  എന്റെ കൈകളില്‍  നുള്ളി  പറഞ്ഞു.

' നമുക്ക്  ചേക്കേറാന്‍  പറ്റിയ  ലോകം '

ഇടക്ക്  എപ്പോഴോ  കാഴ്ച്ചകള്‍  മനസ്സ്  മടുപ്പിച്ചപ്പോള്‍  അപര്‍ണ്ണ  പതിയെ  എന്റെ  ചുമലിലേക്ക്  . 

പിന്നെ  ഇന്ന് എപ്പോഴോ  എവിടെ വെച്ചോ  പാതി നിന്നുപോയ  അവളുടെ  പതിവ്   നെടുവീര്‍പ്പുകള്‍  എന്നിലേക്ക് .

'ഇന്നലെയും  അപ്പന്‍ നാല്  കാലിലാ  വന്നത് . അപ്പനെ പേടിച്ചു  'അമ്മ  അടുക്കള കോണിലെവിടെയോ ചുരുണ്ടു . പാതിരാത്രിയില്‍  അമ്മയാണെന്ന്  കരുതിയാവും  അപ്പന്‍  എന്റെ  അരുകില്‍  വന്നത് . നെഞ്ചൊന്നു  കാളി  ഞാന്‍  അപ്പാ എന്നൊന്ന്  വിളിച്ചതും  അടി തെറ്റിയ  കാലടികളുമായി  അപ്പന്‍  ഒന്നും  പറയാതെ  ഇറങ്ങി  പോയി .'

ഒരു കൈ താങ്ങിനായി  അപര്‍ണ്ണയുടെ  കൈകള്‍  എന്നിലൂന്നിയതും  അവളുടെ  നെഞ്ചുരുക്കങ്ങളില്‍   ഞാന്‍  പതിവ്  പോലെ  നനഞ്ഞു .ചേര്‍ത്ത്  പിടിക്കാനല്ലാതെ  ഒന്നും ചെയ്യാനാവാത്ത  പതിവ്  നിസ്സംഗതക്കിടയില്‍  ബസ്  ചെങ്ങന്നൂരെത്തിയിരുന്നു 

പിന്നെ  കണ്ണുകള്‍  തുടച്ച് ഇരുട്ട്  വീണതിന്റെ  വെപ്രാളത്തില്‍   ബസ്സിറങ്ങി  അപര്‍ണ്ണ    ഒരോട്ടമായിരിന്നു  വീട്ടിലേക്ക്.

രാത്രിയില്‍  ദേഹം  നനച്ച്  സന്ധ്യ ജപത്തിനായി  പുറപ്പാട്  പുസ്തകത്തിന്റെയും,  യോഹന്നാന്റെയും  ഓരോ  അദ്ധ്യായങ്ങളുടെ ഇന്നലത്തെ  തുടര്‍ച്ചകളുടെ  പതിവ്  പാരായണം എന്റെ  വക .

പഴയ  നിയമത്തിന്റെയും, പുതിയ നിയമത്തിന്റെയും  ജനറേഷന്‍   ഗ്യാപ്പിനിടയിലായി  അന്ന്  ഞാന്‍  പതിവില്ലാതെ  കര്‍ത്താവിന്റെ മുന്‍പില്‍  ഒന്ന്  മുട്ട്  കുത്തി .

അപേക്ഷകള്‍ക്ക്  പഞ്ഞമില്ലാത്തതിനാലാവാം  തെറ്റുകളുടെ  പ്രായശ്ചിത്തം  പ്രാര്‍ത്ഥനകള്‍ക്ക്  ഒടുവിലായത്.

കുരിശു  വരച്ചോടുവില്‍  പ്രാര്‍ത്ഥന  പുസ്തകം  മടക്കുമ്പോഴായിരുന്നു  മേശവലിപ്പിരന്നു  ഫോണ്‍  

വൈബ്രേറ്ററില്‍  തുള്ളിയത് . അത്  അപര്‍ണ്ണ  ആയിരുന്നു .

പതിഞ്ഞ  ശബ്ദത്തിനു  വല്ലാത്ത  പതര്‍ച്ച .

ശ്വാസഗതികളുടെ  ഉയര്‍ച്ച  താഴ്ച്ചകള്‍ക്കിടയില്‍  പറയാന്‍  വിമ്മിഷ്ടപെടുന്ന  എന്തോ  ഒന്ന് .

വാക്കുകളുടെ  തുടര്‍ച്ച  വിറയലാല്‍  ബന്ധം  വേര്‍പെട്ട് അവ്യക്തതയിലേക്കു  നീങ്ങി .

ഒടുവിലൊരു  വിധം  അപര്‍ണ്ണ  ഉള്ളൊന്നു  തുറന്നതും  ഞാന്‍  പകച്ചു  പോയി .

' ലഹരിയുടെ  കൂട്ടുമായി അപ്പന്‍  എന്റെ  വാതിലില്‍  മുട്ടിക്കൊണ്ടിരിക്കുന്നു.   

തൊണ്ട വരണ്ടു  ഞാന്‍  ചോദിച്ചു .

' അമ്മയെവിടെ ?' 

അപ്പനെ പേടിച്ച്  അമ്മ  വെറും  രണ്ടക്ഷരമായി  അടുക്കളയില്‍  എവിടെയോ  ചുരുണ്ടു .അമ്മയുടെ  കണ്ണീരൊപ്പാന്‍  അമ്മക്കൊരു  വെള്ള തോര്‍ത്തുണ്ട് . അത്  പോരെ.'

കൂജയില്‍  നിന്നും  വെള്ളം  വായിലേക്ക്   കമഴ്ത്തി  വരണ്ട  തൊണ്ട  ഞാന്‍  നനച്ചു .

പിന്നെ വെട്ടു വഴികളിലൂടെ, ചെറു  മഴ  ശേഷിപ്പിച്ച  ചെറു  തണുപ്പിലൂടെ  ഞാന്‍  നടന്നു .

ഒടുവില്‍  ഇടത്തോട്  താണ്ടി  യാത്ര  ഒടുങ്ങിയത്  ജനലോരത്ത്  എന്നെ കാത്ത്  നില്‍ക്കുന്ന  ഉരുകിയ രൂപത്തിന്‍ മുന്‍പില്‍ .

കതകില്‍  അപ്പന്റെ  മുട്ടലുകള്‍, നാക്കു  കുഴഞ്ഞ  പൊറുപൊറുക്കലുകള്‍ .

അപ്പന്‍  ഇന്ന്  ആദിമ  സംസ്‌കാരം  പിച്ചവെച്ച നാളിലെ  പ്രാകൃത മനുഷ്യനായതിന്റെ  നെഞ്ചുരുക്കത്തില്‍  അപര്‍ണ്ണയുടെ  കണ്ണുകള്‍ക്ക്  വല്ലാത്ത  ചുവപ്പ് .

ആധി പൂണ്ട് അപര്‍ണ്ണ  മുറിയിലൂടെ തലങ്ങും  വിലങ്ങും  നടക്കുമ്പോള്‍  ചോദിക്കുന്നുണ്ടായിരുന്നു .

' നിനക്ക്  എത്ര  നാള്‍  എന്നെ  ഇങ്ങനെ ചേര്‍ത്ത്  പിടിക്കാനാവും ..?'

സമയമേറിയതും  വാതിലുകള്‍  ഇളകി  തെറിക്കുമെന്നായപ്പോള്‍  അപര്‍ണ്ണ  പതിയെ   വാതില്‍   തുറന്ന് പുറത്തേക്ക്.

കൂട്ടിന്   തന്റെ ' റെഡ്  മാര്‍ക്ക്  വീണ  പ്രോഗ്രസ്സ്  ഡയറിയും .'

ആണ്ടു പിറപ്പിന്റെ  പന്ത്രണ്ടാം  മണി നേരം  ഞാനും  അപര്‍ണ്ണയും  നടക്കുകയായിരുന്നു  ഇന്നൊരു രാത്രി  വെളുപ്പിക്കാനായി .

ദൃഷ്ടി പഥങ്ങളില്‍ ഒരു  വെയ്റ്റിംഗ് ഷെഡ്  തെളിയും  വരെ  ഞങ്ങളിരുവരും നടന്നുകൊണ്ടിരുന്നു .

യാത്രക്കിടയില്‍  എപ്പോഴോ  തന്റെ  'റെഡ്  മാര്‍ക്ക്  വീണ  പ്രോഗ്രസ്സ് ഡയറി  ' കുറ്റിക്കാടുകള്‍ക്കിടയിലെ  ചതുപ്പിലേക്കു  വലിച്ചെറിയുമ്പോള്‍  അപര്‍ണ്ണ  പറയുന്നുണ്ടായിരുന്നു .

' വെറുതെ  കണ്ണീരു  വീഴ്ത്തി  അക്ഷരം  പടര്‍ത്താമെന്നല്ലാതെ....'
-------------------------------------

© വില്‍സ്. എന്‍. വി


Post a Comment

1 Comments