മലയാളം | പ്രദീപ് വവ്വാക്കാവ്

pradeep-vavvakkavu-kavitha


ലയാളത്തിന്‍ മനമിന്നാകേ
വിഷമയമായ ചിന്തകളാല്‍
സംസ്‌കരിക്കാന്‍ കഴിയാതേറെ 
സംസ്‌കാര ശ്യൂന്യരാലിന്ന്
അതി സമ്പന്നമായ് മാറി.
മദമിളകിയ മതഭ്രാന്തന്‍മാരും,
ജാതി മരത്തിന്‍ വേരിലും,
ജാതി തേടിയവനും ചേര്‍ന്ന്
നവ മാദ്ധ്യമ വിഷപേജുകളില്‍
ഇരയുടെ നീതി നടത്തിയവര്‍ -
തമ്മില്‍ തല്ലി, ഇന്നീ മണ്ണേറെ 
ഉഴുത് മറിഞ്ഞ് കിടപ്പൂ.
ആരാലും ഒരു പിടി വിത്ത്-
വിതറുക ഈ മണ്ണില്‍, ഒരു -
നവകേരള സ്യഷ്ടിക്കായ്
എന്നാല്‍ നല്‍കും,നൂറുമേനിയും
ഈ മണ്ണിന്‍ മഹത്വത്താലത്.
ഉണരൂ, ഉണരുക നാമൊന്നായ്
ഇനിയും ചോര്‍ന്ന് പോയിടാത്തൊരു,
വിപ്ലവ വീര്യത്താല്‍ മുഷ്ടി
ചുരുട്ടി വാനില്‍ ഉയര്‍ത്തുക
ഇനിയും ഇവിടീ മണ്ണില്‍
പിറവി എടുത്തീടും നവ-
ഗുരു കാളി കറുപ്പനും
വൈകുണ്ഠ ആനന്ദ കുമാരന്‍മാരും.
ഇനിയും നന്‍മയുടെ പുതു -
പുലരികളെന്നും പിറന്നീടും,
മലയാളത്തിന്‍ നീലാകാശത്ത്...
---------------------------------------
©  പ്രദീപ് വവ്വാക്കാവ്

Post a Comment

1 Comments