പ്രണത | ജോക്‌സി ജോസഫ്

pranajtha-joxy-joseph


പ്രഭാതത്തിലും സന്ധ്യയിലും കോടമഞ്ഞ് ഇറങ്ങുന്ന ലാഹാ മലനിരകളെ തഴുകി വരുന്ന ഇളം കാറ്റു കൊള്ളാനും രാത്രിയില്‍ നക്ഷത്രങ്ങളെ നോക്കി കിടക്കാനും പറ്റിയ ...പുതിയ തലമുറയിലെ  വൃദ്ധമന്ദിരമാണ്   'പ്രണത '.  

ലാഹാ മലനിരയിലൂടെ ഒഴുകി വരുന്ന പമ്പയുടെ തീരത്തുള്ള പ്രണത പതിനാറു കെട്ട് മാളികയാണ്...... കേരള വാസ്തു വിദ്യയുടെ പാരമ്പര്യം പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കാം. വെട്ടുക്കല്ലുകളുടെ ദൃഢതയും ,ഉളിച്ചെത്തിന്റെ വൈഭവവും ,മേല്‍ക്കൂരയുടെ ചട്ടക്കൂടും കണ്ണുകളെ അതിശയിപ്പിക്കുന്നതാണ് .

പ്രണതയില്‍ പതിനഞ്ച് വൃദ്ധരാണ് താമസിക്കുന്നത് ...

ചിട്ടയായ ഭക്ഷണക്രമവും ,പ്രാര്‍ത്ഥനയും ,വ്യായാമവുമായി ഇവരിവിടെ സുഖമായി കഴിയുന്നു!

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന ഇവരുടെ ശേഷിക്കുന്ന ജീവിതം പ്രണതയിലാണ് .... പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ കൂടിയായിരുന്നു പ്രണത തിരഞ്ഞെടുത്തത് ...


 തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് വേറിട്ട കാഴ്ചകളായിരുന്നിവിടെ!

പ്രണതയിലെ താമസക്കാര്‍ക്ക് സ്വയം ചിന്തിക്കാനുള്ള സമയം പോലും കൊടുക്കാതെയാണ് അവിടത്തെ പ്രവര്‍ത്തന രീതികള്‍ മേലധികാരികള്‍  ചിട്ടപ്പെടുത്തിയിരിക്കുന്നത് ....

രാവിലെ പച്ച പലഹാരം ,ഉച്ചയ്ക്ക് പച്ചക്കറി ഊണ് ,വൈകുന്നേരം നെയ്യൊഴിച്ച കഞ്ഞിയും ചുട്ട പപ്പടവും  ഉപ്പേരിയും... അതിനു ശേഷം  ഒരു ഗ്ലാസ് പാലും. രാത്രി  കൃത്യസമയത്ത് ഉറങ്ങണം .... അതിരാവിലെ ഉണരണം ...!
നിശ്ചിത സമയം വ്യായാമം തുടര്‍ന്ന് കുളത്തില്‍ ഒരു മുങ്ങി കുളി.. പ്രണതയുടെ നടുമുറ്റത്തുള്ള ക്ഷേത്രത്തില്‍  ദര്‍ശനം ...


പിന്നെ പ്രഭാത ഭക്ഷണം അല്പം കൃഷിപണി ഉച്ചയൂണ് അതു കഴിഞ്ഞാല്‍ ഉച്ചമയക്കം,  ഉറക്കം കഴിഞ്ഞാല്‍ വിനോദ പരിപാടികള്‍,  വായന,  വാര്‍ത്ത കാണുക,  അത്താഴം,  പ്രാര്‍ത്ഥന,  ശുഭരാത്രി, ഇങ്ങനെ പോകുന്നു ഇവരുടെ ഓരോ ദിവസവും !

ആദ്യമായെത്തുന്നവര്‍ക്ക് ഇവിടെ രസകരമായി തോന്നിയാലും പിന്നീട് വേണ്ടിയിരുന്നില്ല എന്ന ചിന്തയുണരും.
വലിയ തുക ഡെപ്പോസിറ്റ് കൊടുത്താണിവര്‍ ഈ വൃദ്ധമന്ദിരത്തില്‍ താമസിക്കുന്നത് ... 

ഓരോ ദിവസം കഴിയുംതോറും ... ശാരീരികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു .. ഇവര്‍ക്ക് ..... ! ആദ്യമൊന്നും ആരും അതൊന്നും  ശ്രദ്ധിച്ചിരുന്നില്ല. ചിലര്‍ക്ക് ശരീരം മുഴുവന്‍ചൊറിച്ച ലാണെങ്കില്‍. മറ്റു ചിലര്‍ക്ക് ത്വക്കില്‍ നിന്ന് രക്തം വരുന്നതായി കണ്ടിരുന്നു.

വൃദ്ധര്‍ക്ക് അത്താഴം കഴിഞ്ഞ് കൊടുക്കുന്ന പാലില്‍ ഉറക്കഗുളിക കലര്‍ത്തി കൊടുത്ത് അവരുടെ ശരീരത്തിലെ ത്വക്ക് മോഷണമായിരുന്നു .... പരിപാലകര്‍ ചെയ്യ്തിരുന്നത്.

വൃദ്ധന്‍മാരുടെ ത്വക്കെടുത്ത് വിദേശത്തെക്ക് കയറ്റുമതി ചെയ്യ്ത് പണമുണ്ടാക്കുക. സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ത്വക്കുകള്‍ ഉപയോഗിക്കുന്നത്. 

നിശ്ചിത ദിവസം കഴിഞ്ഞാല്‍  ത്വക്ക് വീണ്ടും എടുക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിരയായ ഇവരെ  ശ്രദ്ധിക്കാന്‍  ആരും വരാറുമില്ല.

സ്വന്തം മക്കള്‍ വരെ ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കാറുമില്ല. മക്കളുണ്ടായിട്ടും അനാഥരെ പോലെ കഴിയുന്ന ഇവരുടെ മനസ്സിന്റെ പിടച്ചില്‍ കാണാന്‍ ആരും ഇല്ല എന്നതാണ് സത്യം !
മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കി ജീവിക്കുന്ന രീതി പതിവില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രവണത  മനുഷ്യമനസ്സില്‍ ഉണരുന്നത്!

ദിവസങ്ങള്‍ കഴിയും തോറും അവരില്‍ അസ്വസ്ഥത കൂടി കൂടി  വന്നു. വെള്ളം  കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലെയ്ക്കവര്‍ എത്തി ചേര്‍ന്നു .

വൃദ്ധര്‍ക്ക് ദിവസവും പാലു കൊണ്ടുവരാറുള്ള രാമു എന്ന പയ്യനാണ് അവരുടെ ബുദ്ധിമുട്ട് ശ്രദ്ധിച്ചതും പോലീസില്‍ വിവരമറിയിച്ചതും.

മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം വൃദ്ധര്‍ക്ക് ചികില്‍സയും കൃത്യ സമയത്ത് ലഭിച്ചു.
അവരെല്ലാം രക്ഷപ്പെടുകയും ചെയ്തു.

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക് വേണ്ടി മാത്രം പ്രത്യേകം നിമയങ്ങളും ഗവര്‍മെന്റ് പാസാക്കി .

ചില വൃദ്ധ ഭവനങ്ങളുടെ ലൈസന്‍സുകള്‍ നിരോധിച്ചു കൊണ്ട് ഓഡറുകളും ഇറക്കി ... 

വൃദ്ധജനങ്ങള്‍ക്ക് പ്രത്യേക പരിഗണന പൊതുവേദികളില്‍ നല്‍കാന്‍ തുടങ്ങി .

ഒരു വീട്ടില്‍ വൃദ്ധരുണ്ടെങ്കില്‍ കറന്റ് ബില്ലടച്ചില്ലെങ്കിലും ഫ്യൂസുരില്ല എന്ന പദ്ധതിയും നിലവില്‍ വന്നു.

വൃദ്ധരുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തിയാല്‍  മാത്രമെ മക്കള്‍ക്ക് മാസവേദനം ലഭിക്കൂ എന്ന സ്ഥിതിവിശേഷം വന്നതോടെ . നാട് നന്നായി. 
---------------------------------
© ജോക്‌സി ജോസഫ്

Post a Comment

1 Comments

  1. നന്നായെഴുതി 👌

    ReplyDelete